ഹിസ്ബുള്ളയുമായിട്ടുള്ള ഏറ്റുമുട്ടലിൽ നാല് ഇസ്രായേൽ സൈനികർ കൊല്ലപ്പെട്ടു; നിരവധി സൈനികർക്ക് പരിക്ക്.
തെക്കൻ ലെബനനിൽ ഹിസ്ബുള്ളയുമായിട്ടുള്ള ഏറ്റുമുട്ടലിൽ ഒരു ഇസ്രായേൽ റബ്ബിയടക്കം നാല് സൈനികർ കൊല്ലപ്പെട്ടതായി ഇസ്രായേൽ സൈന്യം അറിയിച്ചു.
മേജർ എലിയാവ് അമ്റാം അബിറ്റ്ബോൾ, ക്യാപ്റ്റൻ അമിത് ചായൂട്ട്, മാസ്റ്റർ സർജൻ്റ് ഗിലാഡ് എൽമാലിയച്ച് എന്നിവർക്കൊപ്പം ക്യാപ്റ്റൻ റബ്ബി അവ്രഹാം യോസെഫ് ഗോൾഡ്ബെർഗും കൊല്ലപ്പെട്ടു.
ഇവർക്ക് പുറമെ നിരവധി സൈനികർക്ക് പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റവരിൽ നാല് സൈനികരുടെ പരിക്ക് ഗുരുതരമാണെന്നും ഐഡിഎഫ് അറിയിച്ചു.
ഇസ്രായേലിന് നേരെ ഡ്രോണുകളും റോക്കറ്റുകളും ഉപയോഗിച്ച് ഹിസ്ബുള്ള നിരന്തരം ആക്രമണം നടത്തിക്കൊണ്ടിരിക്കുകയാണ്. ഡ്രോൺ ആക്രമണത്തിൽ രണ്ട് പേർക്ക് പരിക്കേറ്റതായും ഇസ്രായേൽ അറിയിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
