സൗദിയിൽ ഒരു തൊഴിലാളിയെ ഒന്നിലധികം തവണ പ്രൊബേഷണറി കാലയളവിൽ ജോലിക്ക് വെക്കാൻ പറ്റുന്ന സാഹചര്യം വ്യക്തമാക്കി മന്ത്രാലയം
ഒരു തൊഴിലുടമക്ക് ഒരു തൊഴിലാളിയെ ഒന്നിലധികം തവണ പ്രൊബേഷണറി കാലയളവിൽ ജോലിയിൽ നിയമിക്കാൻ പറ്റുമോ എന്ന സംശയത്തിന് സൗദി മാനവ വിഭവ ശേഷി സാമൂഹിക ക്ഷേമ മന്ത്രാലയം മറുപടി നൽകി.
ഒരു തൊഴിലാളിയെ ഒന്നിലധികം തവണ പ്രൊബേഷണറി കാലയളവിൽ നിയമിക്കാൻ അനുമതിയില്ല എന്ന് മന്ത്രാലയം വ്യക്തമാക്കുന്നു. അതേ സമയം തൊഴിലാളിയും തൊഴിലുടമയും തമ്മിൽ ഒരു രേഖാമൂലം ഉള്ള കരാർ ഉണ്ടെങ്കിൽ മറ്റൊരു പ്രൊഫഷനിലോ അല്ലെങ്കിൽ മറ്റൊരു തൊഴിലിലോ തൊഴിലാളിയെ വീണ്ടും നിയമിക്കാൻ അനുമതിയുണ്ട്. അല്ലെങ്കിൽ തൊഴിലുടമയുമായി ഉള്ള കരാർ ബന്ധം അവസാനിച്ച് 6 മാസം കഴിഞ്ഞതിനു ശേഷവും തൊഴിലാളിയെ വീണ്ടും പ്രൊബേഷണറി കാലയളവിൽ നിയമിക്കാം.
പ്രൊബേഷണറി കാലയളവ് നീട്ടാൻ രണ്ട് കക്ഷികളും സമ്മതിക്കുകയാണെങ്കിൽ, അത് തൊഴിൽ കരാർ നടപ്പിലാക്കാൻ ആരംഭിച്ചതിന് ശേഷവും പ്രൊബേഷണറി കാലയളവിൻ്റെ സാധുതയുള്ള സമയത്തും ആയിരിക്കും. പ്രൊബേഷണറി കാലയളവ് നീട്ടുന്നത് ഒരു തവണയോ ഒന്നിലധികം തവണയോ ആകാം. ഓരോ തവണയും ഇത് സ്വതന്ത്രമായ രേഖാമൂലമുള്ള കരാറിലൂടെയാണ് ചെയ്യുന്നത്, എല്ലാ സാഹചര്യങ്ങളിലും യഥാർത്ഥ പ്രൊബെഷണറി കാലയളവ് 180 ദിവസത്തിൽ കൂടുതലാകാൻ പാടില്ല. അല്ലെങ്കിൽ നീട്ടിയ കാലയളവ് 180 ദിവസം കവിയാൻ പാടില്ല.
പ്രൊബേഷണറി കാലയളവിൽ കരാർ അവസാനിപ്പിച്ചാൽ, ഒരു കക്ഷിക്കും നഷ്ടപരിഹാരത്തിന് അർഹതയില്ല, അല്ലെങ്കിൽ സർവീസ് മണിക്ക് തൊഴിലാളിക്ക് അർഹതയില്ല എന്നും മന്ത്രാലയം വ്യക്തമാക്കുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa