മധുരിക്കും ഓർമകളെ സീസൺ 2; സംഗീത വിരുന്ന് അരങ്ങേറി
റിയാദ് ഇന്ത്യൻ മ്യൂസിക് ലവേഴ്സ് അസോസിയേഷൻ (റിംല) മധുരിക്കും ഓർമകളെ സീസൺ 2 എന്ന പേരിൽ സംഘടിപ്പിച്ച സംഗീത വിരുന്ന് എക്സിറ്റ് 18 ലെ മർവ ഓഡിറ്റോറിയത്തിൽ അരങ്ങേറി. പഴയകാല മലയാളം , തമിഴ്, ഹിന്ദി ഗാനങ്ങൾ കോർത്തിണക്കി ലൈവ് ഓർക്കസ്ട്രയുടെ പശ്ചാത്തലത്തിൽ മധുരമായി പെയ്തിറങ്ങിയ റിംലയുടെ രണ്ടാമത്തെ സംരംഭം നിറഞ്ഞസദസ്സ് നെഞ്ചിലേറ്റി വൻവിജയമാക്കി മാറ്റി.

മൂന്നു മണിക്കൂർ ദൈർഘ്യമുണ്ടായിരുന്ന പ്രസ്തുത പരിപാടി ശ്രീ ഇബ്രാഹിം സുബ്ഹാൻ ഉദ്‌ഘാടനം ചെയ്തു . റിംല പ്രസിഡന്റ് ശ്രീ വാസുദേവൻ പിള്ളയുടെ അദ്ധ്യക്ഷതയിൽ നടന്ന സാംസ്‌കാരിക സമ്മേളനത്തിൽ എയർ ഇന്ത്യയുടെ പ്രതിനിധി Mr . ഹരി, ബെസ്ററ് കാർഗോ പ്രതിനിധി Mr . ഷൗക്കത് , സിറ്റി ഫ്ലവർ പ്രതിനിധി Mr . സുബി , ഗൾഫ് ഗേറ്റ് പ്രതിനിധി Mr . ഇബ്രാഹിം വെളിയങ്കോട് , ജയൻ കൊടുങ്ങല്ലൂർ , പുഷ്പരാജ് , വിജയൻ നെയ്യാറ്റിൻകര , അബ്ദുല്ല വലാഞ്ചിറ, റിംല യുടെ ചീഫ് പേട്രൺ Dr . K C നാരായൺ എന്നിവർ പങ്കെടുത്തു. സീമ ഗോപകുമാർ സ്വാഗതവും, റിംല വൈസ് പ്രസിഡന്റ് Mr S P ഷാനവാസ് നന്ദിയും രേഖപ്പെടുത്തി.

ഗിരിദാസ് ഭാസ്കരൻ, ജലീൽ കൊച്ചിൻ, ശ്യാം സുന്ദർ, ജോജി കൊല്ലം, വിനോദ് കൃഷ്ണ, ജോമോൻ മാവേലിക്കര, രണൻ കമലൻ, അൻസാർ ഷാ , വാസുദേവൻ, കൃഷ്ണകുമാർ, നിഷ ബിനീഷ്, ഗാഥാ ഗോപകുമാർ ,തസ്‌നിം റിയാസ് , ദേവിക ബാബുരാജ്, അന്ന ബിനോയ് , ആഗ്‌നസ് ബിനോയ്, വൈഗ സുധീഷ്, ലിനറ്റ് സ്കറിയ എന്നീ ഗായകർ ശ്രുതിമധുരമായി ഗാനങ്ങൾ ആലപിച്ചു. ഇല്ലിയാസ് മണ്ണാർകാടിന്റെ നേതൃത്വത്തിൽ ബിജു ഉതുപ്പ്, ഇബ്രാഹിം വെളിയംകോട്, മാസി മാധവൻ, സന്തോഷ് തോമസ്, ജോജി മാത്യു, ഷാനവാസ് ചേലാമ്പ്ര , കാതറിൻ മാത്യൂസ്, നവ്‌നീത് ഗോപകുമാർ എന്നിവർ വാദ്യോപകരണങ്ങളാൽ പശ്ചാത്തലമൊരുക്കി.

എയർ ഇന്ത്യ മുഖ്യപ്രയോജകനും , ബെസ്ററ് കാർഗോ, ഗൾഫ് ഗേറ്റ്, ബിൻ ഖൈത് എന്നിവർ സഹപ്രയോജകരും ആയിരുന്നു. റിംല സെക്രട്ടറി ഗോപകുമാർ, ഫിനാൻസ് സെക്രട്ടറി മാത്യു ജേക്കബ്, പ്രോഗ്രാം കോ ഓർഡിനേറ്റർ ശരത് ജോഷി , P . R. O. ബാബുരാജ്, സുധീഷ്, ബിനോയ്, രാജൻ കാരിച്ചാൽ, നാസർ കല്ലറ, നിമ്മി ജോജി, അനിത രണൻ, പ്രഭ മാത്യൂസ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. സീമ ഗോപകുമാർ അവതാരകയായി. കുട്ടികളെ മാത്രം പങ്കെടുപ്പിച്ചു കൊണ്ട്, വരുന്ന ഏപ്രിൽ മാസത്തിൽ റിംല നടത്തുവാൻ തീരുമാനിച്ചിരിക്കുന്ന സംഗീതപരിപാടിയെക്കുറിച്ച് പ്രസിഡന്റ് Mr.വാസുദേവൻ പിള്ള അറിയിക്കുകയുണ്ടായി .
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
