ഗാസയിലെ കൂട്ടക്കൊല; ഇസ്രായേലുമായുള്ള രാഷ്ട്രീയ സംഭാഷണം യൂറോപ്യൻ യൂണിയൻ നിർത്തിവയ്ക്കുന്നു, ഉപരോധവും പരിഗണനയിൽ
അനധികൃത ഇസ്രയേലി സെറ്റിൽമെൻ്റുകളിൽ നിന്നുള്ള ഇറക്കുമതി നിരോധിക്കുന്നതിനും ഇസ്രായേലുമായുള്ള രാഷ്ട്രീയ ചർച്ചകൾ താൽക്കാലികമായി നിർത്തിവയ്ക്കുന്നതിനുമുള്ള നിർദ്ദേശങ്ങൾ യൂറോപ്യൻ യൂണിയൻ്റെ വിദേശകാര്യ മന്ത്രിമാർ ചർച്ച ചെയ്യും.
ഗാസ മുനമ്പിലും ലെബനനിലും ഇസ്രായേൽ നടത്തിയ അന്താരാഷ്ട്ര നിയമങ്ങളുടെ നിരവധി ലംഘനങ്ങൾ കണക്കിലെടുത്താണ് നടപടികൾ നിർദ്ദേശിക്കുന്നതെന്ന് ബ്ലോക്കിൻ്റെ വിദേശ നയ മേധാവി ജോസെപ് ബോറെൽ പ്രഖ്യാപിച്ചു.
യൂറോപ്യൻ യൂണിയൻ അംഗരാജ്യങ്ങളോട് ഇസ്രായേലുമായുള്ള രാഷ്ട്രീയ സംഭാഷണം താൽക്കാലികമായി നിർത്തിവയ്ക്കാൻ നിർദേശിക്കുമെന്നും ബോറെൽ പറഞ്ഞു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa