തിങ്കളാഴ്‌ച, ജൂൺ 8, 2026
Middle EastTop Stories

ഇസ്രായേൽ സൈനികനെ വെടിവെച്ചു വീഴ്‌ത്തുന്ന വീഡിയോ പുറത്ത് വിട്ട് ഹമാസ്

ഗാസയിൽ ഹമാസിന്റെ സായുധ വിഭാഗമായ ഖസ്സാം ബ്രിഗേഡ് ഇസ്രായേൽ സൈനികനെ വെടിവെച്ചു വീഴ്ത്തുന്ന വീഡിയോ പുറത്തു വിട്ടു.

ഗാസ സിറ്റിയിലെ അൽ-സെയ്‌ടൗൺ പരിസരത്തിന് തെക്ക് അൽ-അൻസാർ ബ്രിഗേഡുമായി സഹകരിച്ച് ഇസ്രായേൽ സൈനികനെ വെടിവെച്ചു വീഴ്‌ത്തുന്ന ദൃശ്യങ്ങൾ എന്ന പേരിലാണ് വീഡിയോ പുറത്തു വിട്ടത്.

ഒരു കെട്ടിടത്തിന്റെ മുകളിൽ നിൽക്കുന്ന രണ്ട് ഐഡിഫ് സൈനികരെ ലക്‌ഷ്യം വെച്ച് സ്‌നൈപ്പർ വെടിയുതിർക്കുന്നതും വെടിയേറ്റ് സൈനികരിലൊരാൾ വീഴുന്നതും വീഡിയോയിൽ കാണാം.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group