മക്കയിൽ നിരവധി അനധികൃത കയ്യേറ്റങ്ങൾ പൊളിച്ചു നീക്കി
മക്കയിൽ നിയമപരമായ രേഖകൾ ഇല്ലാത്ത നിരവധി അനധികൃത കയ്യേറ്റങ്ങൾ വിവിധ സർക്കാർ ഏജൻസികളുടെ പങ്കാളിത്തത്തോടെ പൊളിച്ചു നീക്കി.
23,620 ചതുരശ്ര മീറ്റർ വിസ്തൃതിയിലുള്ള 30 കൈയേറ്റങ്ങൾ വരെ കഴിഞ്ഞ മൂന്ന് മാസത്തിനിടെ നീക്കം ചെയ്തതായി സെക്രട്ടേറിയറ്റ് വിശദീകരിച്ചു.
മക്കയുടെ വിവിധ പ്ലാനുകളിൽ വ്യാപിച്ചു കിടക്കുകയായിരുന്ന കയ്യേറ്റങ്ങൾ നിരവധി സുരക്ഷാ ഏജൻസികളുടെ സഹകരണത്തോടെയാണ് നീക്കം ചെയ്തത്.
ഇത്തരം നിയമലംഘനങ്ങൾ നീക്കം ചെയ്യുന്നതിനായി ഉപ നഗരസഭകളുമായി ബന്ധമുള്ള സെക്രട്ടേറിയറ്റ് സംഘങ്ങൾ ഇപ്പോഴും ഫീൽഡ് പര്യടനം നടത്തിക്കൊണ്ടിരിക്കുകയാണ്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa