പ്രയാസങ്ങൾ വരുമ്പോൾ പ്രത്യാശ കൈവരിക്കാൻ നമ്മൾ എന്ത് ചെയ്യണം; അബ്ദുൽ അസീസ് ബിൻ സൽമാൻ രാജകുമാരന്റെ മറുപടി വൈറലാകുന്നു
വ്യത്യസ്ത സാഹചര്യങ്ങളിലും പ്രയാസങ്ങളിലും പ്രത്യാശ കൈവരിക്കാൻ നമ്മൾ എന്ത് ചെയ്യണം എന്ന ചോദ്യത്തിന് സൗദി ഊർജ്ജമന്ത്രി അബ്ദുൽ അസീസ് ബിൻ സൽമാൻ രാജകുമാരൻ നൽകിയ മറുപടി വൈറലാകുന്നു.
“ബുദ്ധിമുട്ടുള്ള സമയങ്ങളിലും നമുക്ക് നിലനിൽപ്പില്ലെന്ന് തോന്നുന്ന സമയങ്ങളിലും നമ്മൾ എവിടെയാണ് പ്രതീക്ഷ കണ്ടെത്തുന്നത്?” എന്ന് മിസ്ക് ഗ്ലോബൽ ഫോറം 2024 ന്റെ എട്ടാം പതിപ്പിൽ പങ്കെടുത്ത മന്ത്രിയോട് ഒരാൾ ചോദിക്കുകയായിരുന്നു.
“ആത്മാർത്ഥവും സത്യസന്ധവുമായ ഉത്തരം, രാത്രിയുടെ അവസാന മൂന്നിലൊന്നിലെ സുജൂദിൽ കണ്ടെത്തുന്നു” എന്നാണ് മന്ത്രി മറുപടി പറഞ്ഞത്.
തുടർന്ന്, ആത്മാർത്ഥതയോടും വിശ്വാസത്തോടെയും സത്യസന്ധതയോടെയും കൂടി രാത്രിയുടെ അവസാന മൂന്നിലൊന്നിൽ സുജൂദിൽ വീഴുകയും പ്രാർത്ഥിക്കുകയും ചെയ്താൽ തീർച്ചയായും ഉത്തരം ലഭിക്കുമെന്നും അത് എല്ലാ അവസ്ഥയിലും തുടരണമെന്നും മന്ത്രി ഓർമ്മിപ്പിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
