തിങ്കളാഴ്‌ച, ജൂൺ 8, 2026
OmanTop Stories

ദോഫാറിൽ പുതിയ ആശുപത്രിയുടെ നിർമ്മാണം പൂർത്തിയായി

ഒമാനിലെ ദോഫാറിൽ ആരോഗ്യ മന്ത്രാലയത്തിൻ്റെ കീഴിൽ പൂർത്തിയായ പുതിയ ആശുപത്രി പണി പൂർത്തിയായി ഉദ്ഘാടനത്തിനു സജ്ജമായി.

1.238 മില്ല്യൻ ഒമാനി റിയാൽ ചെലവഴിച്ചാണു ഷലീം ഹോസ്പിറ്റലിൻ്റെ നിർമ്മാണം പൂർത്തിയാക്കിയത്.

ഒ.പി, ആക്സിഡൻ്റ് ആൻ്റ് എമർജൻസി യൂണിറ്റ്, 14 ബെഡ്, റേഡിയോളജി ഡിപ്പാർട്ട്മെൻ്റ്, ലാബോറട്ടറി സെക്ഷൻ, ഫാർമസി ഡിപ്പാർട്ട്മെൻ്റ്, എന്നിവയെല്ലാം ഉൾക്കൊള്ളുന്നതാണു ഷലീം ഹോസ്പിറ്റൽ. ഉദ്ഘാടനം വലിയ ആഘോഷമാക്കിത്തന്നെ നടത്താനാണു അധികൃതരുടെ പദ്ധതി.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്