തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

സൗദിയിൽ കുട്ടികളെ പീഡിപ്പിച്ചയാളുടെ വധശിക്ഷ നടപ്പാക്കി

മക്ക പ്രവിശ്യയിൽ ഒരു കുറ്റവാളിയുടെ വധശിക്ഷ നടപ്പാക്കിയതായി സൗദി ആഭ്യന്തരമന്ത്രാലയം പ്രസ്താവിച്ചു.

സൗദി പൗരനായ അബ്ദുല്ല ബിൻ മുഹമ്മദ്‌ അശഹ് രിയെയാണ് കുട്ടികളെ ബലമായി ലൈംഗികമായി പീഡിപ്പിച്ച കുറ്റത്തിന് വധശിക്ഷക്ക് വിധേയനാക്കിയത്.

അതേ സമയം മറ്റൊരു കേസിൽ, മദീന പ്രവിശ്യയിൽ മയക്ക് മരുന്ന് കടത്ത് കേസിൽ പ്രതിയായ ഒരു വിദേശ വനിതയെ വധശിക്ഷക്ക് വിധേയയാക്കിയതായി ആഭ്യന്തര മന്ത്രാലയം പ്രസ്താവിച്ചു.

ശാകിറാത് എന്ന നൈജീരിയൻ വനിതയെയാണ് സൗദിയിലേക്ക് കൊക്കെയ്ൻ കടത്തിയ കേസിൽ വധശിക്ഷക്ക് വിധേയയാക്കിയതെന്ന് പ്രസ്താവനയിൽ വ്യക്തമാക്കുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്