ബഹ്റൈനിൽ തൃശൂർ സ്വദേശി മരിച്ചു
ബഹ്റൈനിൽ തൃശൂർ സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു. പാവറട്ടി സ്വദേശി എബി തോമസ് (32) ആണു മരിച്ചത്.
ബഹ്റൈൻ ടെക്നിക്കൽ സർവീസ് ജീവനക്കാരനായിരുന്നു എബി തോമസ്. അസുഖത്തെത്തുടർന്ന് കഴിഞ്ഞ ദിവസം ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയിരുന്ന എബിയെ തിങ്കളാഴ്ച പുലർച്ചെയാണു വീട്ടിൽ ബെഡിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
എബിയുടെ ഭാര്യ അന്ന മറിയ ഏഷ്യൻ സ്കൂൾ അദ്ധ്യാപികയാണു. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടിക്രങ്ങൾ പൂർത്തിയായിക്കൊണ്ടിരിക്കുന്നതായി ബന്ധുക്കൾ അറിയിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
