ബഹ്റൈൻ ഓൺ അറൈവൽ വിസ വീണ്ടും ലഭ്യമായിത്തുടങ്ങിയത് സൗദി പ്രവാസികൾക്കും കുടുംബങ്ങൾക്കും വലിയ അനുഗ്രഹമാകുന്നു
സൗദിയിൽ വിസിറ്റ് വിസയിലെത്തിയ പ്രവാസി കുടുംബങ്ങൾക്ക് ആശ്വാസമായിക്കൊണ്ട് ബഹ്‌റൈൻ ഓൺ അറൈവൽ വിസ വീണ്ടും ലഭ്യമായിത്തുടങ്ങി.
ഇത് സൗദി മൾട്ടി വിസിറ്റ് വിസ പുതുക്കാൻ ബഹ്‌റൈനിലേക്ക് പോകുന്നവർക്ക് വലിയ ആശ്വാസമായിരിക്കുകയാണെന്ന് ഖോബാറിൽ നിന്ന് ബഹ്‌റൈനിലേക്ക് പ്രവാസി കുടുംബങ്ങളെ വിസ പുതുക്കാൻ കൊണ്ട് പോകുന്ന നൗഷാദ് എറണാകുളം അറേബ്യൻ മലയാളിയെ അറിയിച്ചു.
കുറച്ച് മാസങ്ങളായി, സൗദിയിൽ നിന്ന് വിസിറ്റ് വിസ പുതുക്കാൻ പോകുന്നവർക്ക് ബഹ്‌റൈൻ ഓൺ അറൈവൽ വിസിറ്റ് വിസ ലഭ്യമാകാറില്ലായിരുന്നു. ഇത് പലപ്പോഴും വിസിറ്റ് വിസ പുതുക്കാൻ ചെറിയ കാലതാമസം ഉണ്ടാക്കാറുമുണ്ടായിരുന്നു.
എന്നാൽ ഇപ്പോൾ ഓൺ അറൈവൽ വിസ വീണ്ടും ലഭ്യമായതിനാൽ അതി വേഗത്തിൽ സൗദി വിസിറ്റ് വിസ് പുതുക്കാൻ സാധിക്കുന്നുണ്ടെന്നും കൂടുതൽ വിവരങ്ങൾക്ക് തന്റെ നമ്പറിൽ https://wa.me/+966556884273 ബന്ധപ്പെടാമെന്നും നൗഷാദ് അറിയിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
