ദക്ഷിണ കൊറിയയിൽ വൻ വിമാന ദുരന്തം
ദക്ഷിണ കൊറിയയിലെ മുവാൻ വിമാനത്താവളത്തിൽ ലാൻഡിംഗിനിടെ 181 പേരുമായി യാത്ര ചെയ്ത വിമാനം തീപിടിച്ച് തകർന്ന് നിരവധി പേർ മരിച്ചു.
തായ്‌ലൻഡ് തലസ്ഥാനമായ ബാങ്കോക്കിൽ നിന്ന് 175 യാത്രക്കാരും ആറ് ജീവനക്കാരുമായി പുറപ്പെട്ട ജെജു എയർ വിമാനമാണ് മുവാൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറങ്ങുന്നതിനിടെ ഞായറാഴ്ച രാവിലെ പ്രാദേശിക സമയം 9.03 ന് തീപിടിച്ച് തകർന്നത്
120 പേർ മരിച്ചതായി രാജ്യത്തെ നാഷണൽ ഫയർ ഏജൻസി അറിയിച്ചു. വിമാനത്തിന്റെ വാൽഭാഗം ഒഴികെ ബാക്കിയെല്ലാം പൂർണ്ണമായും കത്തി നശിച്ചു.
രണ്ടു പേരൊഴികെ വിമാനത്തിലുണ്ടായിരുന്ന 179 പേരും കൊല്ലപ്പെട്ടു എന്ന് റിപ്പോർട്ടുണ്ട്. വിമാനത്തിന്റെ വാൽ ഭാഗത്തു നിന്നും രണ്ടു ജീവനക്കാരെ രക്ഷപ്പെടുത്തി.
ലാൻഡിംഗ് ഗിയർ ഇല്ലാതെയാണ് വിമാനം റൺവേയിൽ ലാൻഡ് ചെയ്തതെന്ന് പ്രാദേശിക മാധ്യമങ്ങൾ പുറത്തു വിട്ട ദൃശ്യങ്ങൾ വ്യക്തമാക്കുന്നു.ചിറകിൽ പക്ഷി കുടുങ്ങിയതായി ഒരു യാത്രക്കാരൻ ബന്ധുവിന് സന്ദേശം അയച്ചതായി ന്യൂസ് 1 ഏജൻസി റിപ്പോർട്ട് ചെയ്തു.
എന്നാൽ അപകടത്തിന്റെ കാരണം വ്യക്തമല്ലെന്നും പക്ഷി ഇടിക്കാനുള്ള സാധ്യതയുൾപ്പെടെ വിമാനം തകരാൻ കാരണമെന്താണെന്ന് ഉദ്യോഗസ്ഥർ അന്വേഷിച്ചു വരികയാണെന്ന് അധികൃതർ പറഞ്ഞു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
