ഉംറ തീർഥാടകരുടെ നിരക്കിൽ 35% വർധന
ജിദ്ദ: ഉംറ നിർവഹിച്ച മൊത്തം വിദേശ, ആഭ്യന്തര തീർഥാടകരുടെ എണ്ണം 2024 മൂന്നാം പാദത്തിൽ 62,54,751 ആയി ഉയർന്നു, ഇത് മുൻവർഷത്തെ ഇതേ പാദത്തെ അപേക്ഷിച്ച് 35 ശതമാനം വർധനവാണ് കാണിക്കുന്നത്. ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്സ് ഞായറാഴ്ച പ്രസിദ്ധീകരിച്ച ഉംറ സ്റ്റാറ്റിസ്റ്റിക്സ് റിപ്പോർട്ടിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
മൊത്തം തീർഥാടകരിൽ 57.4 ശതമാനം പുരുഷ തീർഥാടകരും സ്ത്രീകൾ 42.6 ശതമാനവുമാണ്. ഈ പാദത്തിൽ ഉംറ തീർഥാടകരിൽ 10.7 ശതമാനം സൗദി പൗരന്മാരാണ്.
ഈ പാദത്തിൽ, മൊത്തം വിദേശ ഉംറ തീർത്ഥാടകരുടെ എണ്ണം 33,48,512 ആണെന്ന് റിപ്പോർട്ട് സൂചിപ്പിച്ചു. അവരിൽ 51 ശതമാനം പുരുഷൻമാരും 49 ശതമാനം സ്ത്രീകളുമാണ്.
2024 ലെ മൂന്നാം പാദത്തിൽ വിദേശ തീർത്ഥാടകരിൽ 60.8 ശതമാനം പേർ ഉംറ വിസകളിലും 29.7 ശതമാനം പേർ മറ്റ് തരത്തിലുള്ള വിസകളിലും 6.6 ശതമാനം പേർ ഇലക്ട്രോണിക് വിസിറ്റ് വിസകളിലും 2.9 ശതമാനം പേർ ഗൾഫ് വിസകളിലും ആണ് എത്തിയത് എന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa