തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

സൗദിയിൽ സിം കെണിയിൽ പെട്ട് മലയാളി; പ്രവാസികൾ ശ്രദ്ധിക്കേണ്ടത്

സൗദിയിൽ  തന്റെ പേരില്‍ മറ്റു ചിലർ സിം കാര്‍ഡ് എടുത്തതിന്റെ പേരില്‍ മലയാളി മയക്കുമരുന്ന് കേസില്‍ ജയിലിലായ വാർത്ത മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.

ഡ്രൈവിംഗ് ലൈസൻസിനുള്ള തന്റെ അപേക്ഷ ഒരു കേസുള്ളതിനാൽ തള്ളിയപ്പോൾ നടത്തിയ അന്വേഷണത്തിൽ ആയിരുന്നു, തന്റെ പേരിൽ ഇഷ്യു ചെയ്ത ഒരു സിം കാർഡ് ഉപയോഗിച്ച് അജ്ഞാതർ മയക്ക് മരുന്ന് കച്ചവടം നടത്തി പിടിയിലായ വിവരം അദ്ദേഹം അറിയുന്നത്.

അതേ സമയം ഈ കേസിൽ രണ്ട് അറബ് വംശജർ പിടിയിലായതായും മലയാളിയെ മോചിപ്പിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

ജയിലിലായ മലയാളി, ദമാമിലെ സീകോ ഏരിയയിലെ ഒരു കടയില്‍ നിന്ന് സൈന്‍ കമ്പനിയുടെ ഒരു സിം കാര്‍ഡ് വാങ്ങിയപ്പോൾ രണ്ടുമൂന്നു പ്രാവശ്യം വിരലടയാളം നൽകിയിരുന്നു. കടക്കാരന്‍  ഈ സന്ദർഭത്തിൽ വ്യജ സിമ്മുകൾ ഇദ്ദേഹത്തിന്റെ പേരിൽ ഇഷ്യു ചെയ്തിട്ടുണ്ടാകാം എന്നാണ്‌ അനുമാനം.

എതായാലും ഇത്തരം സാഹചര്യത്തിൽ പ്രവാസികൾ കടകളില്‍ നിന്നും മറ്റും സിം കാര്‍ഡുകള്‍ എടുക്കുമ്പോള്‍ നന്നായി ശ്രദ്ധിക്കണമെന്നും, നാമറിയാതെ സിം കാര്‍ഡുകള്‍ നമ്മുടെ ഇഖാമ നമ്പറില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കില്‍ അവ ക്യാന്‍സല്‍ ചെയ്യാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കേണ്ടതുണ്ടെന്നും ജിദ്ദയിലെ സാമൂഹിക പ്രവർത്തകൻ അബ്ദുൽ റസാഖ് വിപി ചേറൂർ അറേബ്യൻ മലയാളിയെ അറിയിച്ചു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്