മലപ്പുറം സ്വദേശി സൗദിയിൽ മരിച്ചു
മദീന: മലപ്പുറം പള്ളിക്കൽ ബസാർ സ്വദേശി
നാസർ പാലേക്കോട്ട് (47) മദീനയിൽ ഹൃദയാഘാതത്തെത്തുടർന്ന് മരിച്ചു.
താമസസ്ഥലത്ത് വെച്ച് നെഞ്ചുവേദന അനുഭവപ്പെട്ട നാസറിനെ സുഹൃത്തുക്കൾ ആശുപത്രിയിലേക്ക് കൊണ്ട് പോയെങ്കിലും വഴിയിൽ വെച്ച് മരണം സംഭവിക്കുകയായിരുന്നു.
കഴിഞ്ഞ 22 വർഷത്തോളമായി മദീനയിലുണ്ട്. ഭാര്യയും നാല് മക്കളും ഉണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa