റിയാദിൽ മലയാളി ഹൃദയാഘാതം മൂലം മരിച്ചു
റിയാദ്: പാലക്കാട് സ്വദേശി റിയാദിൽ ഹൃദയാഘാതത്തെത്തുടർന്ന് മരിച്ചു. ചെർപ്പുളശ്ശേരി കാവുവട്ടം മലമേൽത്തൊടി പരേതനായ കുന്നത്തുപറമ്പിൽ മുഹമ്മദിന്റെ മകൻ യൂസുഫ് (56) ആണ് മരിച്ചത്.
നെഞ്ചുവേദനയുണ്ടായതിനെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
കഴിഞ്ഞ 30 വർഷമായി റിയാദിൽ ഉള്ള യൂസുഫ് ഒരു സ്ഥാപനത്തിൽ കുക്ക് ആയി ജോലി ചെയ്യുകയായിരുന്നു.
മൂന്ന് വർഷം മുമ്പാണ് അവസാനം നാട്ടിൽ പോയി റിയാദിൽ തിരികെയെത്തിയത്. മാതാവ്: വല്ലപ്പുഴ ശങ്കരത്തൊടി ഖദീജ, ഭാര്യ: മുണ്ടക്കോട്ടുകുർശി പുളിക്കൽ മൈമൂന, മക്കൾ: മുഹമ്മദ് ജാഫർ, ജംഷീറ, ജസീറ. മരുമക്കൾ: കുളങ്ങര റജുല, മച്ചുപറമ്പിൻ നൗഷാദ്, കാണിത്തൊടി ആഷിഖ്. മയ്യിത്ത് നാട്ടിൽ കൊണ്ടുപോകുന്നതിനുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa