ചൊവ്വാഴ്‌ച, ജൂൺ 9, 2026
OmanTop Stories

ഒമാനിൽ മഴക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്

ഒമാനിൻ്റെ വടക്ക് ഭാഗങ്ങളിൽ മഴ പെയ്യാൻ സാധ്യതയുണ്ടെന്ന് സിവിൽ ഏവിയേഷൻ പബ്ളിക് അതോറിറ്റി മുന്നറിയിപ്പ് നൽകി.

മുസ്നദം ഗവർണ്ണറേറ്റിനു മുകളിൽ മേഘങ്ങൾ ഉരുണ്ട് കൂടിയതായി സാറ്റലൈറ്റ് ചിത്രങ്ങളിൽ തെളിഞ്ഞതായി അതോറിറ്റി അറിയിച്ചു.

അൽ ബുറൈമി, നോർത്തെൺ ബതിന എന്നിവിടങ്ങളിലും മഴ മേഘങ്ങൾ കാണപ്പെടുന്നതായി റഡാർ ചിത്രങ്ങൾ വ്യക്തമാക്കുന്നതായി അതോറിറ്റി പ്രസ്താവിച്ചു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്