വിവാഹ ദിവസത്തിനു മുംബേ കുവൈത്തിൽ 12% വിവാഹ ബന്ധങ്ങളും തകരുന്നു
കുവൈത്തിലെ 12 ശതമാനം വിവാഹ ബന്ധങ്ങളും വിവാഹ ദിവസത്തിനു മുംബേ തകരുന്നതായി പഠന റിപ്പോർട്ട്. കുവൈത്ത് യൂണിവേഴ്സിറ്റിയിലെ സോഷ്യൽ സയൻസ് ഫാക്കൽറ്റി ഡീൻ ഡോ: ഹമൂദ് അൽ ഖശ്ആൻ ആണു ഇത് സംബന്ധിച്ച റിപ്പോർട്ട് വിശകലനം ചെയ്തത്.
ഹണിമൂൺ ആഘോഷിക്കേണ്ട സ്ഥലത്തെക്കുറിച്ചും വിവാഹാഘോഷം നടക്കേണ്ട വേദികളെക്കുറിച്ചും മറ്റുമുള്ള ചില ഭൗതിക വസ്തുക്കളെക്കുറിച്ചുള്ള തർക്കങ്ങളാണു വിവാഹ ബന്ധങ്ങൾ ഒഴിവാകാൻ കാരണമെന്നും അത് കൊണ്ട് തന്നെ ഇതിനെ വിവാഹ ജീവിതത്തിലെ പരാജയമായി കണക്കാക്കാൻ സാധിക്കില്ലെന്നുമാണു ഡോ: ഹമൂദ് പറയുന്നത്.
കുവൈത്തിലും ഖത്തറിലും നടന്ന ഈ വിഷയത്തിലെ പഠനങ്ങളിലാണു യുവാക്കളുടെ ഭൗതിക പരമായ ചില കാര്യങ്ങളിലെ അപക്വമായ ചില എടുത്ത് ചാട്ടങ്ങൾ ബന്ധങ്ങൾ തുടക്കത്തിലേ വേർപ്പെടുത്തുന്നതിനിടയാക്കുന്നതായി കണ്ടെത്തിയത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa