മലപ്പുറം സ്വദേശി ജിദ്ദയിൽ മരിച്ചു
ജിദ്ദ: ഹൃദയാഘാതത്തെ തുടർന്ന് ജിദ്ദയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന മലപ്പുറം ചെമ്മാട് പതിനാറുങ്ങൽ സ്വദേശി ചപ്പങ്ങത്ത് അഷ്റഫ് (52) മരിച്ചു.
കഴിഞ്ഞ 26 വർഷമായി പ്രവാസ ജീവിതം നയിക്കുന്ന അഷ്റഫ് ബലദിയ സ്ട്രീറ്റ് റീം സൂക്കിലെ ഒരു കമ്പനിയിലായിരുന്നു ജോലി ചെയ്തിരുന്നത്.
മയ്യിത്ത് ജിദ്ദയിൽ ഖബറടക്കുന്നതിനാവശ്യമായ നിയമനടപടികൾ ജിദ്ദ കെ.എം.സി.സി വെൽഫയർ വിങ്ങിന്റെ നേതൃത്വത്തിൽ നടക്കുന്നു. പിതാവ്: മുഹമ്മദ് കുട്ടി ഹാജി. ഉമ്മ: ഫാത്തിമ, ഭാര്യ: ഷാക്കിറ, മക്കൾ: ഹിഷ്ബ, ഷിഫിൻ, ഹെമിൻ.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa