ഷുജൈയ്യ കൂട്ടക്കൊലയിൽ മരിച്ചവരുടെ എണ്ണം 35 ആയി
ഗാസയിലെ ഷുജയ്യയിൽ ജനവാസകേന്ദ്രങ്ങൾക്കു നേരെ ഇസ്രായേൽ നടത്തിയ ബോംബാക്രമണത്തിൽ മരിച്ച ഫലസ്തീനികളുടെ എണ്ണം 35 ആയി.
55 പേർക്ക് പരിക്കേറ്റിട്ടുണ്ട്, മരിച്ചവരിൽ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമാണ്. 80 പേരെ ഇനിയും കണ്ടെത്താനുണ്ട്, ഇവർ തകർന്ന 10 റെസിഡൻഷ്യൽ കെട്ടിടങ്ങളുടെ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുകയാണ്.
മുൻ ആക്രമണങ്ങളിൽ നിന്ന് വ്യത്യസ്തമായി, ഫലസ്തീനികളെ കൂട്ടക്കൊല ചെയ്യുക എന്ന ഉദ്ദേശത്തോടെയുള്ള ആക്രമണമാണ് ഷുജൈയ്യയിൽ ഇസ്രായേൽ സൈന്യം നടത്തിയത്.
ഗാസയെ വംശീയമായി ഉന്മൂലനം ചെയ്യുക എന്ന ലക്ഷ്യത്തോടെയുള്ള “വ്യാവസായിക തോതിലുള്ള കൊലപാതകങ്ങൾ” എന്ന വിശാലമായ തന്ത്രത്തിന്റെ ഭാഗമാണിതെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa