റിയാദിൽ നിന്ന് ഫുൾ ലോഡുമായി കാണാതായ ട്രക്ക് കാലിയായ നിലയിൽ കണ്ടെത്തി; ഡ്രൈവർ നാട്ടിലെത്തിയതായി സംശയം
റിയാദിൽ നിന്നും കഴിഞ്ഞ ദിവസം ഫുൾ ലോഡുമായി കാണാതായ ട്രക്ക് കാലിയായ നിലയിൽ കണ്ടെത്തിയതായി ഉടമകൾ അറിയിച്ചു.
ട്രക്കിലുണ്ടായിരുന്ന മുഴുവൻ സാധനങ്ങളും നഷ്ടപ്പെട്ടിട്ടുണ്ട്. രാജസ്ഥാൻ സ്വദേശിയായ ട്രക്ക് ഡ്രൈവർ നാട്ടിലെത്തിയതായി വിവരമുണ്ട്.
റിയാദിനും ദമ്മാമിനുമിടയിൽ എവിടെയെങ്കിലും ലോഡിറക്കിയിട്ടുണ്ടാകും എന്നാണ് കരുതപ്പെടുന്നത്. ഡ്രൈവറെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഇതുവരെ കഴിഞ്ഞിട്ടില്ലെന്ന് ഉടമകൾ അറിയിച്ചു
വാഹനത്തിൽ ഉണ്ടായിരുന്ന 3,998 ബോക്സ് റെഡ്ബുൾ വില്പന നടത്തി ലഭിച്ച കാശുമായി ഡ്രൈവർ നാട്ടിലേക്ക് മുങ്ങിയതയായാണ് കരുതപ്പെടുന്നത്.
ഫോട്ടോയിൽ കാണുന്ന ട്രക്കിൽ നിന്നും റിയാദ് ദമ്മാം ഭാഗത്ത് എവിടെയെങ്കിലും ലോഡിറക്കുന്നത് ആരുടെയെങ്കിലും ശ്രദ്ധയിൽ പെട്ടിട്ടുണ്ടെങ്കിൽ 0563144929 അറിയിക്കണമെന്ന് ഉടമസ്ഥർ അഭ്യർത്ഥിച്ചിട്ടുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa