തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

മക്കയിൽ സന്ദർശക വിസയിലെത്തിയ 42 വിദേശികളെ സുരക്ഷാ സേന അറസ്റ്റ് ചെയ്തു.

വിവിധ സന്ദർശക വിസകളിലെത്തി മക്കയിൽ തങ്ങിയ 42 വിദേശികളെ മക്കയിലെ ഒരു കെട്ടിടത്തിൽ നിന്ന് ഹജ്ജ് സുരക്ഷാ സേന അറസ്റ്റ് ചെയ്തു.

ഹജ്ജ് ചട്ടങ്ങൾ നിലനിൽക്കെ അനധികൃതമായി മക്കയിൽ താമസിച്ചതിനാണ് അറസ്റ്റ്. ഇവർക്ക് അഭയം നല്കിയവരെയും പിടികൂടിയിട്ടുണ്ട്.

മക്കയിലെ അൽ-ഹിജ്‌റ ഡിസ്ട്രിക്ടിലെ ഒരു കെട്ടിടത്തിലാണ് വിവിധ സന്ദർശക വിസകളിൽ സൗദിയിലെത്തിയ 42 വിദേശികളും താമസിച്ചിരുന്നത്.

മക്കയിൽ ഇഷ്യു ചെയ്ത റസിഡന്റ് ഐഡിയോ, ഹജ്ജ് പെർമിറ്റോ, പുണ്യസ്ഥലങ്ങളിൽ ജോലി ചെയ്യാനുള്ള വർക്ക് പെർമിറ്റോ, ഉള്ളവർക്ക് മാത്രമേ നിലവിൽ മക്കയിൽ തങ്ങാൻ അനുവാദമുള്ളൂ.

ഹജ്ജുമായി ബന്ധപ്പെട്ട ചട്ടങ്ങൾ ലംഘിക്കുന്ന വ്യക്തികൾക്കും അത്തരം ലംഘനങ്ങൾക്ക് സൗകര്യമൊരുക്കുന്നവർക്കുമുള്ള ശിക്ഷകൾ ആഭ്യന്തര മന്ത്രാലയം നേരത്തെ പ്രഖ്യാപിച്ചിരുന്നു.

ഇതനുസരിച്ച് ഹജ്ജ് പെർമിറ്റ് ഇല്ലാതെ മക്കയിലേക്ക് പ്രവേശിക്കുന്നവർക്ക് 20,000 റിയാലും, ഇവർക്ക് സൗകര്യമൊരുക്കുന്നവർക്ക് ഒരു ലക്ഷം റിയാലും പിഴ ചുമത്തും.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group