Sunday, September 22, 2024
IndiaTop Stories

കശ്മീർ ഭീകരാക്രമണം; സൗദിയും യുഎഇയും ശക്തമായി അപലപിച്ചു

റിയാദ്: ജമ്മു അവന്തിപ്പോറയിൽ കഴിഞ്ഞദിവസമുണ്ടായ ഭീകരാക്രമണത്തെ സൗദി അറേബ്യയും യു എ ഇയും ശക്തമായി അപലപിച്ചു.

അക്രമണത്തെ ശക്തമായി അപലപിച്ച സൗദി ഭീകര വാദത്തിനും അക്രമത്തിനുമെതിരായ പോരാട്ടത്തിൽ ഇന്ത്യക്കൊപ്പം നിൽക്കുന്നുവെന്ന് പ്രസ്താവിച്ചു.

ഭീകരവാദത്തിനും അക്രമത്തിനുമെതിരായ പോരാട്ടത്തില്‍ ഇന്ത്യയിലെ സര്‍ക്കാറിനും ജനങ്ങള്‍ക്കും ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നുവെന്ന് യുഎഇ വിദേശകാര്യ മന്ത്രാലയവും പ്രസ്താവിച്ചു.

അക്രമണത്തെ അപലപിച്ച യു എ ഇ , മരിച്ച സൈനികരുടെ കുടുംബങ്ങൾക്കും സർക്കാരിനും അനുശോചനങ്ങൾ അറിയിക്കുന്നതായും വിദേശകാര്യ മന്ത്രാലയത്തിൻ്റെ പ്രസ്താവനയില്‍ അറിയിച്ചു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്