രണ്ട് ദിവസം മുമ്പ് അവധി കഴിഞ്ഞെത്തിയ പ്രവാസി ജിദ്ദയിൽ വാഹനാപകടത്തിൽ മരിച്ചു
ജിദ്ദ: വയനാട് സുല്‍ത്താന്‍ ബത്തേരി സ്വദേശി ചെമ്പന്‍ അഷ്‌റഫ് ജിദ്ദയിൽ വാഹനാപകടത്തിൽ മരിച്ചു.
ബുധനാഴ്ച പുലര്‍ച്ചെ സുഹൃത്തിനെ ജിദ്ദ എയർപോർട്ടിൽ യാത്രയാക്കി തിരികെ വരുമ്പോൾ അഷ്‌റഫ് ഓടിച്ചിരുന്ന കാര്‍ ജിദ്ദയിലെ സുലൈമാനിയയില്‍ വെച്ച് ട്രക്കിന് പിന്നില്‍ ഇടിച്ചായിരുന്നു അപകടം നടന്നത്.
ദീര്‍ഘകാലമായി മക്കയില്‍ ജോലിചെയ്തിരുന്ന അഷ്‌റഫ് കഴിഞ്ഞ ഞായറാഴ്ചയാണ് അവധി കഴിഞ്ഞ് സൗദിയിൽ തിരിച്ചെത്തിയത്. ഐ.സി.എഫ് മക്ക റീജിയന്‍ കമ്മിറ്റിയിൽ ഇക്കണോമിക് സെക്രട്ടറിയായിരുന്ന ഇദ്ദേഹം വിവിധ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു.
മയ്യിത്ത് ഈസ്റ്റ് ജിദ്ദ ആശുപത്രി മോര്‍ച്ചറിയില്‍. ഭാര്യ: ഷാനിബ വൈത്തിരി, മക്കൾ: മുഹമ്മദ് ആദിൽ, അദ്‌നാൻ മുഹിയുദ്ധീൻ, ഫാത്തിമ.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
