സൗദി അറേബ്യയിലേക്ക് മയക്ക് മരുന്ന് കടത്ത്; നാല് വിദേശികളടക്കം അഞ്ച് പേർക്ക് വധശിക്ഷ
സൗദിയിൽ മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട കേസിൽ നാല് വിദേശികളെയും ഒരു സൗദി പൗരനെയും ഇന്ന് വധശിക്ഷക്ക് വിധേയരാക്കി.
ഇതിൽ സൗദി പൗരനെയും മൂന്ന് ഈജിപ്ഷ്യൻ പൗരന്മാരെയും തബൂക്കിൽ വെച്ചും, നൈജീരിയക്കാരനായ ഒരാളെ മദീനയിൽ വെച്ചുമാണ് വധശിക്ഷക്ക് വിധേയരാക്കിയത്.
വിദേശികളെല്ലാം രാജ്യത്തേക്ക് മയക്ക് മരുന്ന് കടത്തിയ കേസിലും, സൗദി പൗരൻ രാജ്യത്തിനകത്ത് ഇത് സ്വീകരിച്ച കേസിലുമാണ് അറസ്റിലായിരുന്നത്.
ആംഫെറ്റാമൈൻ ഗുളികകളും, ഹാഷിഷും, കൊക്കയ്‌നുമടക്കം മാരക മയക്കുമരുന്നുകൾ പ്രതികൾ സൗദിയിലേക്ക് കടത്തുകയായിരുന്നു.
പ്രതികളെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കപ്പെടുകയും, കുറ്റം തെളിഞ്ഞതിനെ തുടർന്ന് കോടതി ഇവർക്ക് വധശിക്ഷ വിധിക്കുകയുമായിരുന്നു.
പിന്നീട് ഈ വിധി അപ്പീൽ കോടതി ശരിവെക്കുകയും സുപ്രീം കോടതി അംഗീകരിക്കുകയും ചെയ്തതോടെ റോയൽ കോർട്ട് വധശിക്ഷ നടപ്പാക്കാൻ ഉത്തരവിട്ടു.
ഇന്ന് തബൂക്കിൽ വെച്ച് സൗദി പൗരന്റെയും, മൂന്ന് ഈജിപ്ഷ്യൻ പൗരന്മാരുടെയും, മദീനയിൽ വെച്ച് നൈജീരിയക്കാരന്റെയും വധശിക്ഷ നടപ്പാക്കി.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
