Saturday, March 7, 2026
Saudi ArabiaTop Stories

പെട്ടെന്ന് ഡ്രൈവിംഗ് നിർത്തേണ്ട മൂന്ന് സാഹചര്യങ്ങൾ വ്യക്തമാക്കി സൗദി മുറൂർ

വാഹനമോടിക്കുന്നതിനിടെ പെട്ടെന്ന് വാഹനങ്ങൾ നിർത്തേണ്ട മൂന്ന് സാഹചര്യങ്ങൾ വ്യക്തമാക്കി സൗദി മുറുർ

ക്ഷീണവും തളർച്ചയും അനുഭവപ്പെടുക, ശ്രദ്ധക്കുറവും മങ്ങിയ കാഴ്ചയും, എഞ്ചിൻ താപനില ഉയരുക എന്നീ മൂന്ന് സാഹചര്യങ്ങളിൽ പെട്ടെന്ന് ഡ്രൈവിംഗ് നിർത്തണമെന്ന് മുറൂർ ഓർമ്മിപ്പിക്കുന്നു.

അതോടൊപ്പം യാത്ര പുറപ്പെടുന്നതിന് മുമ്പ് കാലാവസ്ഥാ സാഹചര്യങ്ങൾ പരിശോധിക്കാനും, സ്പെയർ ടയർ, ടൂളുകൾ , പ്രഥമശുശ്രൂഷ കിറ്റ് എന്നിവയുടെ ലഭ്യത ഉറപ്പാക്കാനും, വാഹനവും അതിന്റെ ലൈറ്റുകളും പരിശോധിക്കാനും മുറൂർ ആഹ്വാനം ചെയ്തു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്