Saturday, March 7, 2026
Saudi ArabiaTop Stories

ഇത് ചരിത്ര നിമിഷം; മാഞ്ചസ്റ്റർ സിറ്റിയെ തകർത്ത് അൽ ഹിലാൽ ക്ലബ് ലോകക്കപ്പ് ക്വാർട്ടറിലേക്ക് യോഗ്യത നേടി

ഫ്ലൊറിഡ: 2025 ക്ലബ് വേൾഡ് കപ്പിന്റെ പ്രീക്വാർട്ടറിൽ ഇന്ന്, ചൊവ്വാഴ്ച, പുലർച്ചെ നടന്ന മത്സരത്തിൽ, സൗദി ക്ലബ് അൽ-ഹിലാൽ ഇംഗ്ലീഷ് ക്ലബ് മാഞ്ചസ്റ്റർ സിറ്റിക്കെതിരെ (4-3) എന്ന സ്കോറോടെ  വിജയം നേടി.

നിശ്ചിത സമയത്ത്  2-2 എന്ന സ്കോറിൽ അവസാനിച്ച മത്സരം എക്സ്ട്രാ ടൈമിലേക്ക് നീങ്ങുകയായിരുന്നു. എക്സ്ട്രാ ടൈമിൽ അൽ ഹിലാൽ 2 ഗോളുകൾ നേടിയപ്പോൾ മാഞ്ചസ്റ്റർ സിറ്റിക്ക് 1 ഗോൾ മാത്രമാണ് നേടാൻ കഴിഞ്ഞത്.

പ്രമുഖ ക്ലബായ മാഞ്ചസ്റ്റർ സിറ്റിയെ തകർത്തതിലൂടെ ആഗോള ക്ലബ് ഫുട്ബോൾ രംഗത്ത് സൗദി അറേബ്യയുടെ ഒരു വലിയ അടയാളപ്പെടുത്തൽ ആണ് നടന്നിരിക്കുന്നതെന്ന് നിരീക്ഷകർ വിലയിരുത്തുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്