ഇസ്രയേലിന്റെ പുതിയ സെറ്റിൽമെന്റ് പദ്ധതിയെ ശക്തമായി എതിർത്ത് ബ്രിട്ടൻ
അധിനിവേശ വെസ്റ്റ് ബാങ്കിലെ E1 മേഖലയിൽ പുതിയ നിർമ്മാണ പദ്ധതികൾ പുനരാരംഭിക്കാനുള്ള ഇസ്രായേലിന്റെ നീക്കത്തെ യു കെ ശക്തമായി എതിർത്തു. ഇത് പലസ്തീൻ പ്രദേശത്തെ വിഭജിക്കുന്നതിനുള്ള ഒരു നീക്കമാണെന്നും യു.കെ. ചൂണ്ടിക്കാട്ടി.
ഇസ്രായേലിന്റെ സിവിൽ അഡ്മിനിസ്‌ട്രേഷന്റെ സെൻട്രൽ പ്ലാനിംഗ് ബ്യൂറോ, 2021 മുതൽ മരവിപ്പിച്ചിരുന്ന E1 സെറ്റിൽമെന്റ് പദ്ധതി വീണ്ടും അവതരിപ്പിക്കാനുള്ള തീരുമാനത്തെ യു.കെ. ശക്തമായി എതിർക്കുന്നതായി ഫോറിൻ, കോമൺവെൽത്ത് ആൻഡ് ഡെവലപ്‌മെന്റ് ഓഫീസ് വക്താവ് അറിയിച്ചു.
ഈ പദ്ധതി പ്രകാരം കിഴക്കൻ ജറുസലേമിന് കിഴക്ക് 3,000-ത്തിലധികം വീടുകൾ നിർമ്മിക്കാനാണ് ഇസ്രായേൽ ലക്ഷ്യമിടുന്നത്.
ഇത് ഭാവിയിലെ പലസ്തീൻ രാഷ്ട്രത്തെ രണ്ടായി വിഭജിക്കുമെന്നും അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്നമായ ലംഘനമാണെന്നും പ്രസ്താവനയിൽ പറയുന്നു.
ഈ നിർമ്മാണ പദ്ധതി മേഖലയിലെ സമാധാന ശ്രമങ്ങളെ സാരമായി ബാധിക്കുമെന്നും ദ്വിരാഷ്ട്ര പരിഹാരത്തിനുള്ള സാധ്യതകളെ ഇല്ലാതാക്കുമെന്നും യു.കെ. ആശങ്കപ്പെടുന്നു.
ഇസ്രായേലിന്റെ ഈ നീക്കത്തിനെതിരെ അന്താരാഷ്ട്ര സമൂഹം ഒറ്റക്കെട്ടായി രംഗത്തുവരണമെന്നും യു.കെ. ആവശ്യപ്പെട്ടു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
