Friday, March 6, 2026
Saudi ArabiaTop Stories

സൗദിയിൽ ഏഴ് ദിവസത്തിനുള്ളിൽ പിടികൂടിയത് 7000 മോട്ടോർസൈക്കിളുകൾ

ട്രാഫിക് നിയമലംഘനങ്ങൾ തടയുന്നതിന്റെ ഭാഗമായി സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളിൽ ജനറൽ ട്രാഫിക് ഡയറക്ടറേറ്റ് (മുറൂർ) നടത്തിയ ഊർജിത പരിശോധനയിൽ 6,990 മോട്ടോർസൈക്കിളുകൾ പിടിച്ചെടുത്തു.

2025 ഓഗസ്റ്റ് 10 മുതൽ ഓഗസ്റ്റ് 16 വരെയുള്ള ഒരാഴ്ചക്കാലം രജ്യവ്യാപകമായി നീണ്ടുനിന്ന പരിശോധനയിലാണ് ഇത്രയും മോട്ടോർസൈക്കിളുകൾ പിടികൂടിയത്.

പരിശോധനയിൽ ഏറ്റവും കൂടുതൽ നിയമലംഘനങ്ങൾ കണ്ടെത്തിയത് റിയാദ് മേഖലയിലാണ്, 3,774 ഇരുചക്രവാഹനങ്ങൾ ഇവിടെ നിന്ന് പിടിച്ചെടുത്തു.

ജിദ്ദയിൽ നിന്ന് 2,047 വാഹനങ്ങളും, മദീനയിൽ നിന്ന് 281-ഉം കിഴക്കൻ പ്രവിശ്യയിൽ നിന്ന് 170-ഉം വാഹനങ്ങൾ പിടിച്ചെടുത്തിട്ടുണ്ട്. ബാക്കിയുള്ളവ രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിൽ നിന്നാണ്.

റോഡ് സുരക്ഷ വർദ്ധിപ്പിക്കുന്നതിനും ഗതാഗത നിയമങ്ങൾ ലംഘിക്കുന്നത് തടയുന്നതിനും ലക്ഷ്യമിട്ടാണ് ഈ പരിശോധനകൾ നടത്തിയതെന്ന് മുറൂർ വ്യക്തമാക്കി.

റോഡിലൂടെ സഞ്ചരിക്കുന്നവരുടെ സുരക്ഷയ്ക്ക് ഭീഷണിയാകുന്ന തരത്തിലുള്ള നിയമലംഘനങ്ങൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു.

നിയമലംഘകരെ കണ്ടെത്താനും അവർക്കെതിരെ നടപടിയെടുക്കാനും വിവിധ ഭാഗങ്ങളിൽ പരിശോധനകൾ തുടരുമെന്നും മുറൂർ അറിയിച്ചു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa