Friday, March 6, 2026
Middle EastTop StoriesWorld

ഇസ്രായേൽ കമാന്റോകൾ ബോട്ടുകളിലേക്ക് ഇരച്ചു കേറുന്ന വീഡിയോ പുറത്ത് വിട്ട് ഗ്ലോബൽ സുമുദ് ഫ്ലോട്ടില്ല; നൂറുകണക്കിന് പ്രവർത്തകർ കസ്റ്റഡിയിൽ, വ്യാപക പ്രതിഷേധം

ഗാസ: ഗാസയിലേക്കുള്ള ഇസ്രായേലിന്റെ ഉപരോധം തകർക്കാൻ ശ്രമിച്ചുകൊണ്ടിരുന്ന ഗ്ലോബൽ സുമൂദ് ഫ്ലോട്ടില്ലയിലെ നിരവധി കപ്പലുകൾ ഇസ്രായേൽ സൈന്യം പിടിച്ചെടുത്തു.

40-ൽ അധികം സിവിലിയൻ ബോട്ടുകളും 500-ഓളം പ്രവർത്തകരും ഉൾപ്പെട്ട ഈ ദൗത്യം പലസ്തീൻ മേഖലയിലേക്കുള്ള ഏറ്റവും വലിയ നാവിക സഹായ ദൗത്യമായിരുന്നു.

ബുധനാഴ്ച വൈകിയാണ് ഇസ്രായേൽ സേന സഹായ കപ്പലുകളെ തടഞ്ഞത്. കപ്പലുകളിലുണ്ടായിരുന്ന പ്രവർത്തകരെ കസ്റ്റഡിയിലെടുത്ത് ഇസ്രായേലിലേക്ക് കൊണ്ടുപോയി.

ഗാസ തീരത്ത് നിന്ന് ഏകദേശം 70 നോട്ടിക്കൽ മൈൽ (130 കിലോമീറ്റർ) അകലെ വെച്ചാണ് ഇസ്രായേൽ നാവികസേന കപ്പലുകളിൽ പ്രവേശിച്ചത്. ആശയവിനിമയ ബന്ധങ്ങൾ വിച്ഛേദിക്കുകയും സിഗ്നലുകൾ ജാം ചെയ്യുകയും ചെയ്തതായി ഫ്ലോട്ടില്ലയുടെ സംഘാടകർ അറിയിച്ചു.

മൊത്തം 13 കപ്പലുകളാണ് കടലിൽ വെച്ച് ഇസ്രായേൽ പിടിച്ചെടുത്തത്. ഇതിലുണ്ടായിരുന്ന 37 രാജ്യങ്ങളിൽ നിന്നുള്ള 201-ൽ അധികം ആളുകളെ കസ്റ്റഡിയിലെടുത്തു. സ്‌പെയിനിൽ നിന്ന് 30 പേരും ഇറ്റലിയിൽ നിന്ന് 22 പേരും തുർക്കിയിൽ നിന്ന് 21 പേരും മലേഷ്യയിൽ നിന്ന് 12 പേരും ഉൾപ്പെടെ നിരവധി രാജ്യക്കാരാണ് കപ്പലുകളിലുണ്ടായിരുന്നത്.

ഫ്ലോട്ടില്ലയുടെ വക്താവ് സൈഫ് അബൂഖെഷ്ക് പറയുന്നതനുസരിച്ച്, 23 ഓളം കപ്പലുകൾ ഇസ്രായേൽ സൈന്യത്തെ മറികടന്ന് ഗാസ തീരത്തേക്ക് എത്താൻ “പോരാട്ടം” തുടരുകയാണ്.

ഫ്ലോട്ടില്ല പിടിച്ചെടുത്ത ഇസ്രായേലിന്റെ നടപടിയിൽ അങ്കാറ, മെക്സിക്കോ സിറ്റി, ബോഗോട്ട, ബ്യൂണസ് അയേഴ്സ്, മാഡ്രിഡ് ഉൾപ്പെടെ ലോകമെമ്പാടുമുള്ള പ്രധാന നഗരങ്ങളിൽ പ്രതിഷേധ പ്രകടനങ്ങൾ അരങ്ങേറി.

കൊളംബിയൻ പ്രസിഡന്റ് ഗുസ്താവോ പെട്രോ ഈ നടപടിയെ “ബെഞ്ചമിൻ നെതന്യാഹുവിൻ്റെ പുതിയ അന്താരാഷ്ട്ര കുറ്റകൃത്യം” എന്ന് വിശേഷിപ്പിച്ചുകൊണ്ട് ഇസ്രായേലിൻ്റെ മുഴുവൻ നയതന്ത്ര പ്രതിനിധി സംഘത്തെയും രാജ്യത്ത് നിന്ന് പുറത്താക്കി.

മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം, “നിരായുധരായ സാധാരണക്കാരെയും ജീവൻ രക്ഷിക്കാനുള്ള മാനുഷിക സഹായ സാമഗ്രികളെയും” വഹിച്ച കപ്പലുകളോടുള്ള ഇസ്രായേലിന്റെ “ഭീഷണിയെയും നിർബന്ധത്തെയും” അപലപിച്ചു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa