ഒരു ഉംറ നിർവ്വഹിക്കാൻ ഒരാൾക്ക് ആവശ്യമായ സമയം വ്യക്തമാക്കി അധികൃതർ
മക്ക: ഇക്കഴിഞ്ഞ റബി അൽ-അവ്വൽ മാസത്തിൽ ഒരാൾ ഉംറ നിർവഹിക്കുന്നതിനെടുത്ത ശരാശരി സമയ ദൈർഘ്യം എത്രയായിരുന്നുവെന്ന് വ്യക്തമാക്കി അധികൃതർ.
ഒരു ഉംറ നിർവ്വഹിക്കാൻ ആവശ്യമായ സമയം ശരാശരി115 മിനിറ്റായിരുന്നുവെന്നാണ് ഇരു ഹറം പള്ളികളുടെയും കാര്യങ്ങളുടെ പരിപാലനത്തിനായുള്ള ജനറൽ അതോറിറ്റിയുടെ റിപ്പോർട്ട് പറയുന്നത്. 87 ശതമാനം തീർഥാടകരും മസ്ജിദുൽ ഹറാമിലെ മത്വാഫ് പ്രദേശത്ത് തന്നെ ത്വവാഫ് നിർവഹിച്ചതായി റിപ്പോർട്ട് സൂചിപ്പിക്കുന്നു.
ത്വവാഫിന്റെ ശരാശരി ദൈർഘ്യം 46 മിനിറ്റാണെന്നും സഅ് യിന് ഏകദേശം 47 മിനിറ്റാണെന്നും അതോറിറ്റി പ്രസ്താവിച്ചു. കൂടാതെ, മുറ്റങ്ങളിൽ നിന്ന് മതാഫ് ഏരിയയിലേക്ക് നീങ്ങാൻ ഏകദേശം 12 മിനിറ്റും മതാഫിൽ നിന്ന് മസ് ആ ഏരിയയിലേക്ക് നീങ്ങാൻ ഏകദേശം 10 മിനിറ്റും എടുത്തു.
മസ്ജിദുൽ ഹറാമിലും അതിലെ സൗകര്യങ്ങളിലും തീർഥാടകരുടെ ചലനം സൂക്ഷ്മമായി നിരീക്ഷിക്കുന്നതിനും സുഗമമാക്കുന്നതിനുമുള്ള നിരന്തരമായ പ്രതിബദ്ധത അതോറിറ്റി ഊന്നിപ്പറഞ്ഞു,
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
