നവംബർ മൂന്നിന് സൗദി അറേബ്യയിലെ വിവിധ നഗരങ്ങളിൽ മുന്നറിയിപ്പ് സൈറൺ മുഴങ്ങും
അടിയന്തര സാഹചര്യങ്ങളിലെ മുന്നറിയിപ്പ് സംവിധാനങ്ങളുടെ കാര്യക്ഷമത ഉറപ്പാക്കുന്നതിനായി, സിവിൽ ഡിഫൻസ് ഡയറക്ടറേറ്റ് ജനറൽ നവംബർ 3 തിങ്കളാഴ്ച സൗദി അറേബ്യയുടെ വിവിധ മേഖലകളിൽ സൈറൺ പരീക്ഷണം നടത്തും.
റിയാദ് മേഖലയിൽ ദിരിയ, അൽ-ഖർജ്, അൽ-ദിലം ഗവർണറേറ്റുകളിലും, തബൂക്ക് മേഖലയിൽ അവിടുത്തെ മുഴുവൻ ഗവർണറേറ്റുകളിലും, മക്ക മേഖലയിൽ ജിദ്ദ, തുവൽ ഗവർണറേറ്റുകളിലുമാണ് സൈറൺ പരീക്ഷണം നടത്തുന്നത്.
പരിശോധനയുടെ ഭാഗമായി വിവിധ മുന്നറിയിപ്പ് സന്ദേശങ്ങൾ പ്രക്ഷേപണം ചെയ്യും. ഉച്ചയ്ക്ക് 1:00-ന് പുതിയ ബിഹേവിയർ ടോൺ വഴി മുന്നറിയിപ്പ് സന്ദേശങ്ങൾ പ്രക്ഷേപണം ചെയ്യും. തുടർന്ന്, ഉച്ചയ്ക്ക് 1:10-ന് നാഷണൽ അലർട്ട് ടോൺ മുഴങ്ങും. അതിനുശേഷം ഉച്ചയ്ക്ക് 1:15-ന് നിശ്ചിത പ്രദേശങ്ങളിൽ സൈറണുകൾ മുഴങ്ങുന്നതാണ്.
സമൂഹത്തിൻ്റെ അടിയന്തര പ്രതികരണശേഷി വർദ്ധിപ്പിക്കുക, അടിയന്തര സാഹചര്യങ്ങളിൽ ഔദ്യോഗിക മുന്നറിയിപ്പുകളോട് താമസക്കാർ പ്രതികരിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക എന്നിവയാണ് ഈ പരീക്ഷണത്തിൻ്റെ പ്രധാന ലക്ഷ്യം.
തിരഞ്ഞെടുത്ത പ്രദേശങ്ങളിൽ സൈറൺ പരീക്ഷണം നടത്തുന്നതിന് അനുബന്ധമായി രാജ്യത്തുടനീളം മൊബൈൽ ഫോൺ വഴിയുള്ള മുന്നറിയിപ്പ് സംവിധാനവും പരീക്ഷിക്കും.
ഇതിനായി അടിയന്തര സാഹചര്യങ്ങളിൽ മൊബൈൽ ഫോണുകളിലേക്ക് പ്രത്യേക ഓഡിയോ ടോണോടുകൂടിയ മുന്നറിയിപ്പ് സന്ദേശങ്ങൾ അയക്കും. ഇത് നാഷണൽ ഏർളി വാണിംഗ് പ്ലാറ്റ്‌ഫോമിൻ്റെ കാര്യക്ഷമത ഉറപ്പാക്കാൻ വേണ്ടിയാണ് നടത്തുന്നത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
