സൗദി രാജകുമാരി നൂഫ് ബിൻത് സൗദ് ബിൻ അബ്ദുൽ അസീസ് അന്തരിച്ചു
സൗദി അറേബ്യൻ രാജകുമാരി പ്രിൻസസ് നൂഫ് ബിൻത് സൗദ് ബിൻ അബ്ദുൽ അസീസ് അൽ സൗദ് അന്തരിച്ചതായി ഇന്ന് (വ്യാഴാഴ്ച) റോയൽ കോർട്ട് പ്രഖ്യാപിച്ചു.
റോയൽ കോർട്ട് പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവന പ്രകാരം, മയ്യിത്ത് നമസ്കാരം നാളെ, അതായത് വെള്ളിയാഴ്ച (ഹിജ്റ 1447 ജുമാദൽ ഊല 2), അസർ നമസ്കാര ശേഷം റിയാദ് നഗരത്തിലെ ഇമാം തുർക്കി ബിൻ അബ്ദുല്ല മസ്ജിദിൽ വെച്ച് നടക്കും.
വിശാലമായ കാരുണ്യത്താൽ അല്ലാഹു അവർക്ക് പാപങ്ങൾ പൊറുത്തുകൊടുക്കുവാനും ഉന്നതമായ സ്വർഗ്ഗം നൽകി അനുഗ്രഹിക്കുവാനും പ്രാർത്ഥിക്കുന്നു എന്നും റോയൽ കോർട്ട് കൂട്ടിച്ചേർത്തു
ജീവകാരുണ്യ പ്രവർത്തനങ്ങളിലും സാമൂഹിക സേവനങ്ങളിലും സജീവമായിരുന്ന ഒരു ജീവിതമായിരുന്നു അന്തരിച്ച രാജകുമാരിയുടേത്. അവർ നിശബ്ദമായ ദാനധർമ്മത്തിൻ്റെ പ്രതീകമായിരുന്നു.
പ്രശസ്തിയിൽ നിന്നും ശ്രദ്ധാകേന്ദ്രങ്ങളിൽ നിന്നും അകന്നുനിൽക്കാൻ ഇഷ്ടപ്പെട്ടിരുന്ന അവർ, സ്ത്രീ ശാക്തീകരണം, അനാഥ സംരക്ഷണം, പ്രത്യേക പരിഗണന അർഹിക്കുന്നവരുടെ പരിചരണം എന്നിവയുമായി ബന്ധപ്പെട്ട സാമൂഹിക, വിദ്യാഭ്യാസ സംരംഭങ്ങൾക്ക് ശക്തമായ പിന്തുണ നൽകിയിരുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
