Friday, March 6, 2026
Jeddah

സൗദി വിദ്യാഭ്യാസ വാര്‍ത്തകളുമായി മലയാളി വിദ്യാര്‍ഥി റിസ്‌വിന്‍ അനസ് ശ്രദ്ധേയനാകുന്നു

ജിദ്ദ: സൗദി വിദ്യാഭ്യാസ വാര്‍ത്തകള്‍ മലയാളികളിലേക്ക് എത്തിച്ച് മലയാളി വിദ്യാർഥി റിസ്‌വിന്‍ അനസ് ശ്രദ്ധേയനാകുന്നു. സൗദി അറേബ്യയിലെ വിദ്യാഭ്യാസ മേഖലയിലെ ഏറ്റവും പുതിയ വിവരങ്ങള്‍ മലയാളികള്‍ ഉള്‍പ്പെടെയുള്ള വിദ്യാര്‍ത്ഥികളിലേക്കും രക്ഷിതാക്കളിലേക്കും അധ്യാപകരിലേക്കും എത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ജിദ്ദ ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂള്‍ പൂര്‍വ്വ വിദ്യാര്‍ത്ഥിയും നിലവില്‍ അറബ് യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥിയുമായ റിസ്വിന്‍ അനസ് ‘റിസ്വിന്‍സ് എഡ്യൂക്കേഷന്‍ ഡെസ്‌ക്’ എന്ന പേരില്‍ വാട്‌സ്ആപ്പ് ചാനല്‍ ആരംഭിച്ചിട്ടുള്ളത്.

ചാനല്‍ ഇതിനകം തന്നെ നിരവധിപേരെ ആകര്‍ഷിച്ചു കഴിഞ്ഞു.സൗദിയിലെ സര്‍വകലാശാലകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശന വിവരങ്ങള്‍, പുതിയ കോഴ്‌സുകള്‍, സ്‌കോളര്‍ഷിപ്പുകള്‍, മറ്റ് സുപ്രധാന അപ്‌ഡേറ്റുകള്‍ എന്നിവ ഈ ചാനലിലൂടെ തത്സമയം പങ്കുവെക്കുകയാണ് റിസ്‌വിന്‍. ലോകമെമ്പാടുമുള്ള വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും അധ്യാപകര്‍ക്കും ഒരുപോലെ പ്രയോജനകരമാകുന്ന ഈ സംരംഭം, വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ തേടുന്നവര്‍ക്ക് മികച്ചൊരു വഴികാട്ടിയാണ്.യൂണിവേഴ്‌സിറ്റി പഠനത്തിനിടയില്‍ ലഭിക്കുന്ന ഒഴിവു സമയം ഉപയോഗപ്പെടുത്തിയാണ് റിസ്വിന്‍ ഈ വിവരങ്ങള്‍ കൃത്യമായി ശേഖരിച്ച് പങ്കുവെക്കുന്നത്.

അതേസമയം, താനൊരു എഡ്യൂക്കേഷനല്‍ കണ്‍സള്‍ട്ടന്റോ ഏജന്‍സിയോ അല്ലെന്ന് റിസ്വിന്‍ ചാനലില്‍ വ്യക്തമാക്കുന്നുണ്ട്. ഉപയോക്താക്കള്‍ക്ക് ഇംഗ്ലീഷിലും മലയാളത്തിലും ഒരേ സമയം അപ്‌ഡേറ്റുകള്‍ ലഭ്യമാണ്.കൂടുതല്‍ വിവരങ്ങള്‍ക്കും ചാനല്‍ പിന്തുടരുന്നതിനും ഈ ലിങ്ക് സന്ദര്‍ശിക്കാവുന്നതാണ്:

https://whatsapp.com/channel/0029VbALc7u9Gv7VhRzSSM18

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്