Friday, March 6, 2026
Saudi ArabiaTop Stories

റിയാദിൽ സിവിൽ ഡിഫൻസ് മുന്നറിയിപ്പ് അവഗണിച്ച് മലവെള്ളപ്പാച്ചിൽ മുറിച്ചു കടക്കുന്നതിനിടെ പിക്കപ്പ് മുങ്ങി; ഡ്രൈവർക്കെതിരെ നടപടിയെടുത്ത് പോലീസ്

റിയാദിലെ റുമാഹ് ഗവർണറേറ്റിൽ മലവെള്ളപ്പാച്ചിലിനിടെ വാഹനം ഓടിച്ച് പുഴ മുറിച്ചുകടക്കാൻ ശ്രമിച്ച ഡ്രൈവർക്കെതിരെ സൗദി ട്രാഫിക് വിഭാഗം നടപടി ആരംഭിച്ചു.

കനത്ത മഴയെത്തുടർന്ന് രൂപപ്പെട്ട മലവെള്ളപ്പാച്ചിൽ സാഹസികമായി മുറിച്ചുകടക്കാൻ ശ്രമിക്കുന്നതിനിടെയാണ് പിക്കപ്പ് വാഹനം ഒഴുക്കിൽപ്പെട്ടത്.

പാതിവഴിയിൽ എത്തിയതോടെ വാഹനത്തിന്റെ നിയന്ത്രണം നഷ്ടമാവുകയും ശക്തമായ ഒഴുക്കിൽപ്പെട്ട് വാഹനം തലകീഴായി മറിയുകയുമായിരുന്നു.

തന്റേയും ഒപ്പമുണ്ടായിരുന്നവരുടേയും ജീവൻ അപകടത്തിലാക്കുന്ന തരത്തിൽ സാഹസികമായി വാഹനം ഓടിക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതിനെത്തുടർന്നാണ് അധികൃതരുടെ ഇടപെടൽ.

ശക്തമായ ജലപ്രവാഹമുള്ള സമയങ്ങളിൽ വാദികളും നീർച്ചാലുകളും മുറിച്ചുകടക്കുന്നത് ഗുരുതരമായ ട്രാഫിക് നിയമലംഘനമാണെന്ന് ട്രാഫിക് ഡയറക്ടറേറ്റ് ആവർത്തിച്ചു വ്യക്തമാക്കി.

ഇത്തരം നിയമലംഘനങ്ങൾക്ക് 10,000 റിയാൽ വരെ പിഴ ചുമത്താവുന്നതാണ്. നിയമലംഘകനെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഇയാൾക്കെതിരെ നിയമപരമായ നടപടികൾ സ്വീകരിച്ചുവരികയാണെന്നും അധികൃതർ അറിയിച്ചു. വീഡിയോ കാണാം👇

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa