സൗദി രാജകുമാരി ഹിന്ദ് ബിൻത് സൗദ് ബിൻ അബ്ദുൽ അസീസ് അന്തരിച്ചു
സൗദി രാജകുടുംബാംഗമായ ഹിന്ദ് ബിൻത് സൗദ് ബിൻ അബ്ദുൽ അസീസ് അൽ സൗദ് രാജകുമാരി അന്തരിച്ചു. സൗദി റോയൽ കോർട്ട് പുറത്തിറക്കിയ പ്രസ്താവനയിലൂടെയാണ് രാജകുമാരിയുടെ വിയോഗ വാർത്ത അറിയിച്ചത്.
രാജ്യത്തിന് പുറത്തുവെച്ചായിരുന്നു രാജകുമാരി അന്തരിച്ചത്. പരേതയുടെ ആത്മാവിനായി പ്രാർത്ഥിക്കുന്നതായും അവരുടെ പാപങ്ങൾ പൊറുക്കപ്പെടട്ടെയെന്നും രാജകുടുംബത്തിന്റെ ഔദ്യോഗിക കുറിപ്പിൽ വ്യക്തമാക്കി.
റിയാദിലെ ഇമാം തുർക്കി ബിൻ അബ്ദുള്ള മസ്ജിദിൽ നാളെ (ബുധനാഴ്ച, ഹിജ്റ 1447 രജബ് 25) അസർ നമസ്കാരത്തിന് ശേഷം രാജകുമാരിയുടെ മേലുള്ള മയ്യിത്ത് നമസ്കാരം നടക്കും.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
