തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

സൗദി പ്രവാസികൾക്ക് ആശ്വാസ വാർത്ത; ഫാമിലി വിസിറ്റ് വിസയിലുള്ളവർക്ക് ഇഖാമയിലേക്ക് മാറാൻ അവസരം ഒരുങ്ങുന്നതായി റിപ്പോർട്ട്

സൗദിയിൽ ഫാമിലി വിസിറ്റ് വിസയിൽ ഉള്ളവർക്ക് ഇഖാമയിലേക്ക് (റസിഡന്റ് പെർമിറ്റ്‌) മാറാൻ അവസരം ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ സുച്ചിപ്പിക്കുന്നു.

ഇതിനുള്ള അവസരം ലഭ്യമാക്കുന്നതിനായി മുഖീം പ്ലാറ്റ്ഫോമിൽ സാങ്കേതിക സജ്ജീകരണങ്ങൾ ഒരുങ്ങങ്ങിക്കഴിഞ്ഞു.

അബ്ഷിർ വഴി ഒരു തൊഴിലാളി തന്റെ കുടുംബാംഗത്തെ ഫാമിലി വിസിറ്റ് വിസയിൽ നിന്ന് ഇഖാമയിലേക്ക് മാറ്റാൻ അപേക്ഷ സമർപ്പിക്കുമ്പോൾ മുഖീം വഴി അത് തൊഴിലുടമ അപ്രുവ് ചെയ്യുന്ന സിസ്റ്റം ആണ് ഒരുങ്ങങ്ങുന്നത് എന്നാണ് റിപ്പോർട്ടുകൾ സുചിപ്പിക്കുന്നത്.

ഈ സേവനം പ്രാബല്യത്തിൽ വന്നാൽ അത് ആയിരക്കണക്കിനു പ്രവാസി കുടുംബങ്ങൾക്ക് വലിയ ആശ്വാസമാകും എന്നാണ് കരുതപ്പെടുന്നത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്