സൗദിയിൽ ഇഖാമ, തൊഴിൽ, അതിർത്തി സുരക്ഷാ നിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെ നടപടി തുടരുന്നു; 14,000 പേരെ നാടുകടത്തി
സൗദിയിൽ ഇഖാമ, തൊഴിൽ, അതിർത്തി സുരക്ഷാ നിയമലംഘകർക്കെതിരെ അതിവേഗത്തിലുള്ള നാടുകടത്തൽ നടപടികളാണ് അധികൃതർ സ്വീകരിക്കുന്നത്.
ഇതിനോടകം 14,867 പേരെ സൗദിയിൽ നിന്ന് നാടുകടത്തിക്കഴിഞ്ഞു. യാത്രാരേഖകൾ ലഭ്യമാക്കുന്നതിനായി 16,595 പേരെ വിവിധ എംബസികളിലേക്ക് റഫർ ചെയ്തിട്ടുണ്ട്.
നിയമലംഘകർക്ക് താമസസൗകര്യമോ ജോലിയോ നൽകുന്നവർക്കെതിരെ അതീവ ഗുരുതരമായ ശിക്ഷാ നടപടികളാണ് മന്ത്രാലയം പ്രഖ്യാപിച്ചിരിക്കുന്നത്.
ഇത്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്ക് 15 വർഷം വരെ തടവും 10 ലക്ഷം റിയാൽ വരെ പിഴയും ലഭിക്കുമെന്നും അവർ ഉപയോഗിക്കുന്ന വാഹനങ്ങളും കെട്ടിടങ്ങളും കണ്ടുകെട്ടുമെന്നും ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി
അതേസമയം നിയമം ലംഘിക്കുന്നവരെ കണ്ടെത്താനായി സുരക്ഷാ സേന നടത്തിയ രാജ്യവ്യാപക പരിശോധനയിൽ ഒരാഴ്ചയ്ക്കിടെ 19,975 പേർ പിടിയിലായി.
ജനുവരി 22 മുതൽ 28 വരെയുള്ള കാലയളവിൽ നടന്ന പരിശോധനകളിൽ താമസ നിയമം ലംഘിച്ച 12,906 പേരും അതിർത്തി സുരക്ഷാ നിയമം ലംഘിച്ച 3,918 പേരും തൊഴിൽ നിയമങ്ങൾ പാലിക്കാത്ത 3,151 പേരുമാണ് അറസ്റ്റിലായത്.
കൂടാതെ നിയമവിരുദ്ധമായി അതിർത്തി കടക്കാൻ ശ്രമിച്ച 1,716 പേരെയും പിടികൂടിയിട്ടുണ്ട്. ഇതിൽ 60 ശതമാനം എത്യോപ്യൻ പൗരന്മാരും 39 ശതമാനം യെമനികളുമാണ്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
