ഗ്യാസ് ചോർച്ചയുണ്ടായാൽ സ്വീകരിക്കേണ്ട സുരക്ഷാ നടപടികൾ; ജാഗ്രതാ നിർദ്ദേശവുമായി സൗദി സിവിൽ ഡിഫൻസ്
ഗ്യാസ് ചോർച്ചയുണ്ടായാൽ പാലിക്കേണ്ട സുരക്ഷാ നടപടികളെക്കുറിച്ച് പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി സൗദി സിവിൽ ഡിഫൻസ്.
ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പാക്കാൻ സുരക്ഷാ മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കണമെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ് ആവശ്യപ്പെട്ടു.
വീടുകളിലോ മറ്റ് സ്ഥാപനങ്ങളിലോ ഗ്യാസ് ചോർച്ച ശ്രദ്ധയിൽപ്പെട്ടാൽ യാതൊരു കാരണവശാലും ഇലക്ട്രിക്കൽ സ്വിച്ചുകളോ തീപിടുത്തത്തിന് കാരണമായേക്കാവുന്ന മറ്റ് വസ്തുക്കളോ പ്രവർത്തിപ്പിക്കരുതെന്ന് സിവിൽ ഡിഫൻസ് മുന്നറിയിപ്പ് നൽകി.
സ്വിച്ചുകൾ ഓൺ ചെയ്യുന്നതോ ഓഫ് ചെയ്യുന്നതോ ആയ സമയത്തുണ്ടാകുന്ന ചെറിയ സ്പാർക്ക് പോലും വലിയ സ്ഫോടനത്തിലേക്ക് നയിച്ചേക്കാം.
ഗ്യാസ് ചോർച്ചയുണ്ടായാൽ ഉടൻ തന്നെ പ്രധാന ഗ്യാസ് വാൽവ് സുരക്ഷിതമായി അടയ്ക്കുകയും എല്ലാവരും അവിടം ഒഴിഞ്ഞുപോവുകയും വേണം.
ജനലുകളും വാതിലുകളും തുറന്ന് സ്ഥലത്ത് വായുസഞ്ചാരം ഉറപ്പു വരുത്തുകയും, ഗ്യാസ് സാവധാനം പുറത്തേക്ക് പോകാൻ അനുവദിക്കുകയും ചെയ്യണം.
അപകടങ്ങൾ മുൻകൂട്ടി അറിയാൻ വീടുകളിൽ ഗ്യാസ് ലീക്ക് ഡിറ്റക്ഷൻ ഉപകരണങ്ങൾ സ്ഥാപിക്കണമെന്നും അധികൃതർ നിർദ്ദേശിച്ചു.
അടിയന്തര സാഹചര്യങ്ങളിൽ സഹായത്തിനായി മക്ക, മദീന, റിയാദ്, കിഴക്കൻ പ്രവിശ്യ എന്നിവിടങ്ങളിലുള്ളവർ 911 എന്ന നമ്പറിലും, രാജ്യത്തെ മറ്റ് ഭാഗങ്ങളിലുള്ളവർ 998 എന്ന നമ്പറിലും ബന്ധപ്പെടണം.
സോഷ്യൽ മീഡിയയിലൂടെയും മറ്റ് മാധ്യമങ്ങളിലൂടെയും നൽകുന്ന ഔദ്യോഗിക സുരക്ഷാ നിർദ്ദേശങ്ങൾ നിരന്തരം ശ്രദ്ധിക്കണമെന്നും സിവിൽ ഡിഫൻസ് പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
