തിങ്കളാഴ്‌ച, ജൂൺ 8, 2026
Top StoriesU A E

വിസക്കടം വീട്ടാൻ മയക്ക് മരുന്ന് കച്ചവടം നടത്തിയയാൾ ഷാർജയിൽ അറസ്റ്റിൽ

ഷാര്‍ജ: തനിക്ക് തൊഴില്‍ വിസ നല്‍കിയയാള്‍ക്ക് 6000 ദിര്‍ഹം കൊടുക്കാനുള്ളത് വീട്ടാനായി നിരോധിത മയക്കുമരുന്നുകളുടെ കച്ചവടം നടത്തിയ ഏഷ്യക്കാരനെ ഷാര്‍ജ പൊലീസ് അറസ്റ്റ് ചെയ്തു.

ഇയാളുടെ താമസ സ്ഥലത്ത് നിന്നും മയക്ക് മരുന്ന് ശേഖരം കണ്ടെത്തിയിരുന്നു.

അതേ സമയം താൻ നിരപരാധിയാണെന്നും വിസ നല്‍കിയ ആളുടെ നിർദ്ദേശമനുസരിച്ച് ബാഗ് കൈമാറുകയായിരുന്നു ജോലിയെന്നും ബാഗിനുള്ളിൽ മയക്കുമരുന്നാണെന്ന് അറിയില്ലെന്നുമായിരുന്നു ഇയാൾ കോടതിയില്‍ വാദിച്ചത്. കോടതി കേസ് മാര്‍ച്ച് 10ലേക്ക് മാറ്റിവെച്ചു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്