Tuesday, March 10, 2026
BahrainTop Stories

ബഹ്‌റൈനിൽ ഇറാന്റെ ആക്രമണത്തിൽ 29-കാരി കൊല്ലപ്പെട്ടു; എട്ട് പേർക്ക് പരിക്ക്

ബഹ്‌റൈൻ തലസ്ഥാനമായ മനാമയിലെ ജനവാസ മേഖലയിൽ ഇറാൻ നടത്തിയ ആക്രമണത്തിൽ യുവതി കൊല്ലപ്പെടുകയും 8 പേർക്ക് പരിക്കേൽക്കുമായും ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

29 വയസ്സുള്ള യുവതിയാണ് കൊല്ലപ്പെട്ടത്. പുലർച്ചെയോടെയാണ് നഗരത്തിലെ ഒരു താമസ സമുച്ചയത്തിന് നേരെ ആക്രമണമുണ്ടായത്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

യാതൊരു പ്രകോപനവുമില്ലാതെ സിവിലിയൻ കേന്ദ്രങ്ങളെ ലക്ഷ്യം വെച്ചാണ് ആക്രമണം നടന്നതെന്ന് ബഹ്‌റൈൻ ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

ബഹ്‌റൈൻ ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങൾക്ക് നേരെ ഇറാന്റെ ഭാഗത്തുനിന്ന് മിസൈൽ-ഡ്രോൺ ആക്രമണങ്ങൾ തുടരുകയാണ്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa