യുഎസ് വിമാനാപകടം; നാല് സൈനികരുടെ മരണം സ്ഥിരീകരിച്ചു, ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഇറാൻ അനുകൂല സംഘടന
പടിഞ്ഞാറൻ ഇറാഖിൽ തകർന്നുവീണ അമേരിക്കൻ സൈനിക വിമാനത്തിലുണ്ടായിരുന്ന ആറ് ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടതായി യു.എസ് സൈന്യം ഔദ്യോഗികമായി സ്ഥിരീകരിച്ചു.
വ്യാഴാഴ്ച നടന്ന അപകടത്തിൽ നാല് ഉദ്യോഗസ്ഥരുടെ മരണം നേരത്തെ സ്ഥിരീകരിച്ചിരുന്നു. വിമാനത്തിലുണ്ടായിരുന്ന ആറ് പേരിൽ ബാക്കിയുള്ള രണ്ട് പേരെയും കൊല്ലപ്പെട്ടതായി കണ്ടെത്തി.
രണ്ടാഴ്ചയായി തുടരുന്ന ഇറാൻ വിരുദ്ധ നീക്കങ്ങൾക്കിടയിൽ അമേരിക്കൻ സൈന്യത്തിന് നേരിട്ട ഏറ്റവും വലിയ ആൾനാശമായാണ് ഇത് വിലയിരുത്തപ്പെടുന്നത്.
ആകാശത്തുവെച്ച് ഇന്ധനം നിറയ്ക്കുന്ന രണ്ട് KC-135 റീഫ്യൂലിംഗ് വിമാനങ്ങൾ തമ്മിലുണ്ടായ അപകടമാണ് തകർച്ചയ്ക്ക് കാരണമായത്. ഇതിൽ ഒരു വിമാനം തകരുകയും രണ്ടാമത്തേത് സുരക്ഷിതമായി ലാൻഡ് ചെയ്യുകയും ചെയ്തു.
വിമാനം തകർന്നത് ശത്രുക്കളുടെ ആക്രമണം മൂലമോ അബദ്ധത്തിൽ സ്വന്തം സൈന്യത്തിന്റെ വെടിയേറ്റോ അല്ലെന്ന് യു.എസ് സെൻട്രൽ വ്യ കമാൻഡ്ക്തമാക്കി. എന്നാൽ, ഇറാഖിലെ ഇറാൻ അനുകൂല സായുധ സംഘടനയായ ‘ഇസ്ലാമിക് റെസിസ്റ്റൻസ്’ വിമാനം വെടിവെച്ചിട്ടതാണെന്ന അവകാശവാദവുമായി രംഗത്തെത്തി.
വിമാനവാഹിനിക്കപ്പലായ യു.എസ്.എസ് ജെറാൾഡ് ഫോർഡിലുണ്ടായ തീപിടുത്തത്തിന് പിന്നാലെ നടന്ന ഈ വിമാനാപകടം മേഖലയിലെ യു.എസ് സൈനിക നീക്കങ്ങൾക്ക് വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്.
ഫെബ്രുവരി 28-ന് ഇറാനെതിരെ ആരംഭിച്ച സൈനിക നീക്കങ്ങളിൽ ഇതുവരെ കൊല്ലപ്പെട്ട യു.എസ് സൈനികരുടെ എണ്ണം ഇതോടെ 11 ആയി ഉയർന്നു.
കുവൈത്തിലെ പോർട്ട് ഷുഐബയിലുണ്ടായ ഡ്രോൺ ആക്രമണത്തിലാണ് ഇതിനുമുൻപ് ഏഴ് സൈനികർ കൊല്ലപ്പെട്ടത്. കൂടാതെ, ഇറാൻ-ഇസ്രായേൽ യുദ്ധത്തിന്റെ ഭാഗമായി ഇതുവരെ 150-ഓളം അമേരിക്കൻ സൈനികർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്.
ഇറാൻ തിരിച്ചടി തുടരുന്ന സാഹചര്യത്തിൽ കൂടുതൽ അമേരിക്കൻ സൈനികർ കൊല്ലപ്പെടാൻ സാധ്യതയുണ്ടെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും മുതിർന്ന ഉദ്യോഗസ്ഥരും നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. സംഭവത്തെക്കുറിച്ച് സൈനിക തലത്തിലുള്ള ഉന്നത അന്വേഷണം പുരോഗമിക്കുകയാണ്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
