Friday, March 20, 2026
Middle EastTop Stories

ഇറാന്റെ മിസൈൽ ആക്രമണത്തിൽ തകർന്ന് ഇസ്രായേൽ; പുറത്ത് വരുന്നത് മഞ്ഞുമലയുടെ ഒരറ്റം മാത്രം, കണക്കുകൾ പുറത്ത് വിട്ട് ഹാരെറ്റ്സ്

ഇസ്രായേലിന് നേരെ ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിൽ രാജ്യം ഇതുവരെ നേരിട്ടിട്ടില്ലാത്ത തരത്തിലുള്ള കനത്ത നാശനഷ്ടങ്ങൾ സംഭവിച്ചതായി പ്രമുഖ ഇസ്രായേൽ പത്രമായ ‘ഹാരെറ്റ്‌സ്’ റിപ്പോർട്ട് ചെയ്യുന്നു.

ഇസ്രായേൽ പ്രതിരോധ സേനയുടെയും ആഭ്യന്തര മന്ത്രാലയത്തിൻ്റെയും വിവരങ്ങൾ ഉദ്ധരിച്ചാണ് പത്രം വാർത്ത പുറത്തുവിട്ടത്.

ഏകദേശം 9,000 കെട്ടിടങ്ങൾ മിസൈൽ ആഘാതത്തിൽ തകരുകയോ ഭാഗികമായി നശിക്കുകയോ ചെയ്തു. ഇതിൽ റെസിഡൻഷ്യൽ അപ്പാർട്ട്‌മെന്റുകളും വാണിജ്യ സമുച്ചയങ്ങളും ഉൾപ്പെടുന്നു.

ആക്രമണത്തിൽ ഇതുവരെ 21 പേർ കൊല്ലപ്പെട്ടു. പരിക്കേറ്റ 4,000-ൽ പരം ആളുകളെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഇതിൽ പലരുടെയും നില ഗുരുതരമായി തുടരുകയാണ്. ആക്രമണത്തിൽ 3,000-ത്തോളം വാഹനങ്ങൾ പൂർണ്ണമായും കത്തിനശിച്ചു.

ഇസ്രായേലിന്റെ ആധുനിക ചരിത്രത്തിൽ ഒരു വിദേശ രാജ്യം നടത്തുന്ന ഏറ്റവും വലിയ ആക്രമണമാണിതെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.വ്യോമപ്രതിരോധ സംവിധാനമായ ‘അയൺ ഡോമിന്’ എല്ലാ മിസൈലുകളെയും തടയാൻ കഴിഞ്ഞില്ല എന്നത് ഇസ്രായേലിനെ ആശങ്കയിലാഴ്ത്തുന്നുണ്ട്.

മിസൈലുകൾ പതിച്ചതിനെത്തുടർന്ന് തകർന്ന അടിസ്ഥാന സൗകര്യങ്ങൾ പുനഃസ്ഥാപിക്കാൻ ശതകോടിക്കണക്കിന് ഡോളർ ചിലവ് വരുമെന്നാണ് പ്രാഥമിക വിലയിരുത്തൽ.

സൈനിക സെൻസർഷിപ്പ് നിലനിൽക്കുന്നതിനാൽ, ഔദ്യോഗികമായി പുറത്തുവരുന്ന ഈ കണക്കുകളേക്കാൾ എത്രയോ വലുതായിരിക്കാം യഥാർത്ഥ നാശനഷ്ടങ്ങൾ എന്നാണ് വിദഗ്ദർ വിലയിരുത്തുന്നത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa