മഴക്കെടുതി; റോഡുകൾ നന്നാക്കാൻ 100 മില്ല്യൻ കുവൈത്തി ദീനാർ ആവശ്യമെന്ന് റിപ്പോർട്ട്
ഈ വർഷം കുവൈത്തിലെ റോഡുകൾ നന്നാക്കുന്നതിനായി പൊതുമരാമത്തിനു ചുരുങ്ങിയത് 100 മില്ല്യൻ കുവൈത്തി ദീനാർ ആവശ്യമായി വരുമെന്ന് റിപ്പോർട്ട്. നേരത്തെ കണക്കാക്കിയതിലും കൂട്ടിയതിലും ഇരട്ടിയാണിത്.
നേരത്ത് അടുത്ത മൂന്ന് വർഷത്തേക്കുള്ള മെയിൻ്റനൻസ് ചെലവിലേക്ക് 150 മില്ല്യൻ കുവൈത്തി ദീനാർ അനുവദിക്കാൻ സോഷ്യൽ,ലേബർ,ഫിനാൻസ് മന്ത്രാലയങ്ങൾ അംഗീകാരം നൽകിയിരുന്നു.
സമീപകാലത്ത് കുവൈത്തിലുണ്ടായ വെള്ളപ്പൊക്കത്തിലും മഴക്കെടുതിയിലും പെട്ട് റോഡുകൾക്ക് വൻ തോതിൽ കേടുപാടുകൾ വന്നതാണു മെയിൻ്റനസ് ചെലവ് പ്രതീക്ഷിച്ചതിലും കൂടാൻ കാരണം.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa