സൗദി-ഇറാൻ വിദേശകാര്യ മന്ത്രിമാർ ചർച്ച നടത്തി; ഗൾഫിൽ സുരക്ഷയും സ്ഥിരതയും പുനഃസ്ഥാപിക്കും
സൗദി വിദേശകാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ രാജകുമാരനും ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയും തമ്മിൽ ടെലിഫോൺ സംഭാഷണം നടത്തി.
മേഖലയിലെ നിലവിലെ സങ്കീർണ്ണമായ സാഹചര്യങ്ങളും വർദ്ധിച്ചുവരുന്ന സംഘർഷങ്ങളും ഇരുവരും ചർച്ച ചെയ്തു.
പശ്ചിമേഷ്യയിലെ സുരക്ഷയും സ്ഥിരതയും വീണ്ടെടുക്കുന്നതിന് സംഘർഷങ്ങളുടെ ആക്കം കുറയ്ക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ഇരു നേതാക്കളും സംസാരിച്ചു.
മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കുന്നതിനും കൂടുതൽ പ്രതിസന്ധികൾ ഒഴിവാക്കുന്നതിനുമുള്ള നയതന്ത്ര നീക്കങ്ങളുടെ ഭാഗമായാണ് ഈ സംഭാഷണം നടന്നത്.
ഇരു രാജ്യങ്ങളും തമ്മിലുള്ള ആശയവിനിമയം തുടരുന്നതും സമാധാന ശ്രമങ്ങൾ ഊർജ്ജിതമാക്കുന്നതും മേഖലയിലെ രാഷ്ട്രീയ സാഹചര്യത്തിൽ നിർണ്ണായകമാണ്. വരും ദിവസങ്ങളിൽ കൂടുതൽ ചർച്ചകൾ ഉണ്ടായേക്കുമെന്നാണ് സൂചന.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
