ഫുജൈറയിൽ ഇറാൻ വ്യോമാക്രമണത്തിൽ മൂന്ന് ഇന്ത്യക്കാർക്ക് പരിക്ക്; സ്ഥിരീകരിച്ച് എംബസി
അബുദാബി: ഫുജൈറയിൽ ഇറാൻ നടത്തിയ ഡ്രോൺ ആക്രമണത്തിൽ മൂന്ന് ഇന്ത്യക്കാർക്ക് പരിക്കേറ്റു. പൗരന്മാർക്ക് പരിക്കേറ്റതായി ഇന്ത്യൻ എംബസി സ്ഥിരീകരിച്ചു.
പരിക്കേറ്റവർക്ക് മികച്ച ചികിത്സയും മറ്റ് സുരക്ഷാ സൗകര്യങ്ങളും ഉറപ്പാക്കുന്നതിനായി എംബസി പ്രാദേശിക അധികൃതരുമായി നിരന്തരം സമ്പർക്കം പുലർത്തുന്നുണ്ട്.
“ബാധിക്കപ്പെട്ട ഇന്ത്യൻ പൗരന്മാരുടെ ക്ഷേമവും ചികിത്സയും ഉറപ്പാക്കാൻ ഞങ്ങൾ പ്രാദേശിക അധികൃതരുമായി ബന്ധപ്പെട്ടുവരികയാണ്,” എന്ന് ഇന്ത്യൻ മിഷൻ പ്രസ്താവനയിൽ വ്യക്തമാക്കി.
ആക്രമണത്തിന്റെ സ്വഭാവത്തെക്കുറിച്ചോ പരിക്കേറ്റവരുടെ ആരോഗ്യനിലയെക്കുറിച്ചോ ഉള്ള കൂടുതൽ വിവരങ്ങൾ ഇപ്പോൾ ലഭ്യമായിട്ടില്ല.
പരിക്കേറ്റവരുടെ കുടുംബാംഗങ്ങളുമായി ബന്ധപ്പെടാനും ആവശ്യമായ നിയമസഹായങ്ങൾ നൽകാനുമുള്ള നടപടികൾ എംബസി സ്വീകരിച്ചുവരികയാണ്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
