ബുധനാഴ്‌ച, മെയ്‌ 6, 2026
Saudi ArabiaTop StoriesU A E

ഇറാൻ ആക്രമണം: മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദുമായി സംസാരിച്ചു

യുഎഇയിൽ ഇറാൻ നടത്തിയ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ, യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി ഫോണിൽ സംസാരിച്ചു.

യുഎഇക്ക് നേരെ ഇറാൻ നടത്തിയ അനാവശ്യമായ ആക്രമണങ്ങളെ സൗദി അറേബ്യ ശക്തമായി അപലപിക്കുന്നതായി അദ്ദേഹം വ്യക്തമാക്കി.

യുഎഇയുടെ സുരക്ഷയും സ്ഥിരതയും സംരക്ഷിക്കുന്നതിനുള്ള എല്ലാ നീക്കങ്ങളിലും സൗദി അറേബ്യ ഒപ്പമുണ്ടാകുമെന്ന് കിരീടാവകാശി ഉറപ്പുനൽകി.

മേഖലയിലെ ഏറ്റവും പുതിയ സംഭവവികാസങ്ങളും സമാധാനവും സുരക്ഷയും ഉറപ്പാക്കാനുള്ള മാർഗ്ഗങ്ങളും ഇരുനേതാക്കളും ചർച്ച ചെയ്തു. അയൽരാജ്യത്തിന് നേരെയുള്ള ഇത്തരം പ്രകോപനങ്ങൾ ഒരു തരത്തിലും അംഗീകരിക്കാനാവില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa