റിയാദിൽ പ്രവാസി മലയാളി ഹൃദയാഘാതം മൂലം അന്തരിച്ചു; വിടവാങ്ങിയത് ആലപ്പുഴ സ്വദേശി
സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിൽ മലയാളി പ്രവാസി ഹൃദയാഘാതം മൂലം നിര്യാതനായി. ആലപ്പുഴ ചേപ്പാട് സ്വദേശി ബിജു (57) ആണ് അന്തരിച്ചത്.
ശാരീരിക അസ്വസ്ഥതകളെത്തുടർന്ന് മലസിലെ ഒബൈദ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
റിയാദിലെ ഹെൽത്ത് ഓയാസിസ് ആശുപത്രിയിൽ നഴ്‌സായി ജോലി ചെയ്യുന്ന ജെസ്സിയാണ് ഭാര്യ. എയ്ഞ്ചൽ, ജോയൽ എന്നിവർ മക്കളാണ്. എൻ.സി. ചാക്കോയാണ് പിതാവ്, മാതാവ്: ശാന്തമ്മ ചാക്കോ.
നിലവിൽ ഒബൈദ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം, ആവശ്യമായ നിയമനടപടികൾ പൂർത്തിയാക്കി എത്രയും വേഗം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള ശ്രമങ്ങൾ നടന്നുവരികയാണ്.
സാമൂഹിക പ്രവർത്തകൻ സിദ്ദീഖ് തുവ്വൂരും ബിജു ജോലി ചെയ്തിരുന്ന സ്ഥാപനത്തിലെ പ്രതിനിധികളും നിയമനടപടികൾ ഏകോപിപ്പിക്കാൻ രംഗത്തുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
