തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

ക്രൗൺ പ്രിൻസ് ബലൂൺ ജൂൺ മുതൽ ഉലകം ചുറ്റും

സൗദി കിരീടാവകാശിയുടെ പേരിലുള്ള കൂറ്റൻ എയർ ബലൂണിൻ്റെ ഡിസൈൻ ഇമാറാത്ത് ഞായറാഴ്ച ലണ്ടനിൽ പുറത്തിറക്കി.

ജൂണിൽ റിയാദിൽ നിന്ന് തുടങ്ങി ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിലേക്ക് പറക്കാനൊരുങ്ങുന്ന ബലൂണിൻ്റെ ഡിസൈനാണു യു എ ഇ ലണ്ടനിൽ പുറത്തിറക്കിയത്.

ലോകത്തിനെ വിവിധ ഭാഗങ്ങളിൽ എത്തുന്ന ബലൂണിനോടൊപ്പം അബൂദാബി കിരീടാവകാശി ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ്റെ പേരിൽ ഡിസൈൻ ചെയ്ത ബലൂണും യു എ ഇയിൽ നിന്ന് ചേരും.

സൗദിയും യു എ ഇയും തമ്മിലുള്ള ബന്ധത്തിൻ്റെ ആഴം വ്യക്തമാക്കുന്നതായിരിക്കും ഈ ബലൂണുകളുടെ സഞ്ചാരം.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്