പശ്ചിമേഷ്യയിലേക്ക് കൂടുതൽ പോർവിമാനങ്ങൾ അടിയന്തിരമായി അയച്ച് അമേരിക്ക: F-16, F-35 വിമാനങ്ങൾ എത്തിച്ചു
പശ്ചിമേഷ്യയിൽ ഇറാന്മായുള്ള സൈനിക സംഘർഷം കടുക്കുന്നതിനിടെ മേഖലയിലേക്ക് കൂടുതൽ പോർവിമാനങ്ങൾ അടിയന്തിരമായി അയച്ച് യു.എസ് പ്രതിരോധ മന്ത്രാലയം.
അത്യാധുനിക എഫ്-16 എഫ്-35സ്റ്റെൽത്ത് പോർവിമാനങ്ങളാണ് അമേരിക്ക പശ്ചിമേഷ്യയിലേക്ക് നിയോഗിച്ചിരിക്കുന്നത്.
കഴിഞ്ഞ ദിവസങ്ങളിൽ താൽക്കാലിക വെടിനിർത്തൽ തകർന്നതിനും പരസ്പര ആക്രമണങ്ങൾ രൂക്ഷമായതിനും പിന്നാലെയാണ് അമേരിക്കയുടെ ഈ നിർണ്ണായക നീക്കം.
ജർമ്മനിയിലെ സ്പാങ്ഡാലെം എയർ ബേസിലെ 480-ാമത് ഫൈറ്റർ സ്ക്വാഡ്രണിൽ നിന്നുള്ള എഫ്-16 വിമാനങ്ങളാണ് അയച്ചിരിക്കുന്നത്. ശത്രുക്കളുടെ റേഡാറുകളെയും വ്യോമ പ്രതിരോധ സംവിധാനങ്ങളെയും തകർക്കാൻ പ്രത്യേക ശേഷിയുള്ളവയാണിവ.
ബ്രിട്ടനിലെ ആർ.എ.എഫ് ലാക്കൻഹീത്തിൽ നിന്നുള്ള 48-ാമത് ഫൈറ്റർ വിംഗിലെ അത്യാധുനിക എഫ്-35 വിമാനങ്ങളും മേഖലയിലേക്ക് തിരിച്ചു.
ദീർഘദൂര വ്യോമ നിരീക്ഷണത്തിനും ആക്രമണങ്ങൾക്കും സഹായകമായി കൂടുതൽ ഇന്ധനം നിറയ്ക്കുന്ന ടാങ്കർ വിമാനങ്ങളും യു.എസ് വിന്യസിച്ചിട്ടുണ്ട്.
പശ്ചിമേഷ്യയിലെ യു.എസ് സൈനിക താവളങ്ങളുടെ സുരക്ഷ ഉറപ്പാക്കാനും, ഇറാന്റെ വ്യോമ പ്രതിരോധ സംവിധാനങ്ങളെ പ്രതിരോധിക്കാനും, മേഖലയിലെ അമേരിക്കൻ പ്രതിരോധ ശേഷി കൂടുതൽ ശക്തമാക്കാനുമാണ് യു.എസ് സെൻട്രൽ കമാൻഡ് ഈ പുതിയ പോർവിമാനങ്ങളെ എത്തിച്ചിരിക്കുന്നത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
